Quantcast

വിദ്യാര്‍ഥി കൂട്ടായ്മയില്‍ സോളാര്‍ പ്ലാന്റ്: കെഎസ്ഇബിക്കും വൈദ്യുതി നല്‍കും

MediaOne Logo

Jaisy

  • Published:

    29 April 2018 5:35 PM GMT

വിദ്യാര്‍ഥി കൂട്ടായ്മയില്‍ സോളാര്‍ പ്ലാന്റ്: കെഎസ്ഇബിക്കും വൈദ്യുതി നല്‍കും
X

വിദ്യാര്‍ഥി കൂട്ടായ്മയില്‍ സോളാര്‍ പ്ലാന്റ്: കെഎസ്ഇബിക്കും വൈദ്യുതി നല്‍കും

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലാണ് കോളേജില്‍ സോളാര്‍ പ്ലാന്റ് ഒരുങ്ങിയത്

കോളേജില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയിലാണ് കോളേജില്‍ സോളാര്‍ പ്ലാന്റ് ഒരുങ്ങിയത്. അവധി ദിവസങ്ങളില്‍ വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുന്ന തരത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

ഇലക്ട്രിക്കല്‍- ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ അവസാന വര്‍ഷ പ്രോജക്ടിന്റെ പ്രോജക്ടിന്റെ ഭാഗമായാണ് 30 കിലോവാട്ട് ഓവര്‍ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ് കോളേജില്‍ സ്ഥാപിച്ചത്. ആദ്യം സൗരോര്‍ജ പദ്ധതിയുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. തുടര്‍ന്ന് ആവശ്യമായ തുക സമാഹരിച്ചു. സര്‍ക്കാര്‍ ധനസഹായവും പദ്ധതിക്ക് ലഭിച്ചു. പൂര്‍വ്വ വിദ്യാര്‍ഥികളും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പിന്തുണയുമായി ഒപ്പം കൂടി. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി 300 വാട്ടിന്റെ 100 പാനലുകളാണ് കോളേജിന്റെ ടെറസില്‍ സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററി ഇല്ലാതെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് ഗ്രിഡിലേക്ക് കൊടുക്കുന്ന സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

പ്രവര്‍ത്തനം തുടങ്ങി 10 ദിവസത്തിനുള്ളില്‍ 570 യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് നല്‍കിയത്. 17 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിലെ മുടക്കുമുതല്‍‌. സംഘാടകര്‍ തന്നെ രൂപം കൊടുത്ത 'സോളാര്‍ വെബ് ലൈവ്' എന്ന ആപ്പിലൂടെ പ്ലാന്റിലെ ഊര്‍ജ ഉത്പാദനം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും അറിയാനാകും.

TAGS :

Next Story