Quantcast

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്  

MediaOne Logo
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്  
X

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗം ഇന്ന്  

ബിനോയ് കോടിയേരിക്കെതിരെ സാന്പത്തികതട്ടിപ്പ് ഉന്നയിക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാനസമിതി ചേരുന്നത്

രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാനകമ്മിറ്റിയോഗം ഇന്നാരംഭിക്കും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് യോഗം ചേരുന്നത്. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം ഉയര്‍ന്ന് വന്നതിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗമായതിനാല്‍ വിഷയം യോഗത്തില്‍ ഉയര്‍ന്ന് വന്നേക്കും.‌ 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് കഴിഞ്ഞാഴ്ച ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കിയിന്നു. ഇന്നാരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗീകരിച്ച കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.

സിപിഐക്കെതിരെ കടുത്ത വിമര്‍ശങ്ങളാണ് കരട് റിപ്പോര്‍ട്ടിലുള്ളത്. സിപിഐ മുന്നണി മര്യാദലംഘിക്കുന്നു,സിപിഐ മന്ത്രിമാരുടെ മന്ത്രിസഭയോഗ ബഹിഷ്കരണം ശരിയായില്ല തുടങ്ങിയ വിമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്പോഴും വിമര്‍ശങ്ങള്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സെക്രട്ടറിയേറ്റ് അംഗീകരിച്ച കരട് റിപ്പോര്‍ട്ടില്‍ മാറ്റം വരാന്‍ സാധ്യതയുമില്ല. രണ്ട് ദിവസം നീണ്ട് നീല്‍ക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത അന്തിമമാക്കും. ബിനോയ് കോടിയേരിക്കെതിരെ സാന്പത്തികതട്ടിപ്പ് ഉന്നയിക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാനസമിതി ചേരുന്നത് .ഇത് കൊണ്ട് തന്നെ ഈ വിഷയം യോഗത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ട്.എന്നാല്‍ കോടിയേരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടിനൊപ്പം തന്നെ സംസ്ഥാനസമിതിയും നിലകൊള്ളാനാണ് സാധ്യത.

Next Story