Quantcast

കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി

MediaOne Logo

Subin

  • Published:

    29 April 2018 12:59 PM GMT

കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി
X

കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു സംഖ്യവും വേണ്ടെന്ന നിലപാട് സിപിഎം ആവര്‍ത്തിക്കുന്നതിനിടയിലാണ് അതിനെ പരോക്ഷമായി തള്ളി സി പി ഐ ദേശീയ നേതൃത്വം രംഗത്ത് വന്നത്.

ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഇടത് ഐക്യം നിലനിര്‍ത്തി മതേതര കക്ഷികളെ ഒപ്പം കൂട്ടണമെന്നും, പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. നാല് ദിവസം നീണ്ട് നില്‍ക്കുന്ന സി പി ഐ സംസ്ഥാന സമ്മേളത്തിന് മലപ്പുറത്ത് തുടക്കമായി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു സംഖ്യവും വേണ്ടെന്ന നിലപാട് സിപിഎം ആവര്‍ത്തിക്കുന്നതിനിടയിലാണ് അതിനെ പരോക്ഷമായി തള്ളി സി പി ഐ ദേശീയ നേതൃത്വം രംഗത്ത് വന്നത്. ബിജെപി രാജ്യത്തെ വിഭജിക്കുകയാണ്. അതിനെ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നില്‍ നില്‍ക്കണം. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് പാര്‍ട്ടികള്‍ നിലപാട് സ്വീകരിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

സമ്മേളനത്തിന്റെ പതാക പാര്‍ട്ടി കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായ സിഎ കുര്യന്‍ രാവിലെ ഉയര്‍ത്തി. കാനം അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നാളെ ആരംഭിക്കും. മറ്റന്നാള്‍ വൈകിട്ട് കാനം രാജേന്ദ്രന്‍ ചര്‍ച്ചക്ക് മറുപടി നല്‍കും.
പാര്‍ട്ടിയില്‍ കാര്യമായ എതിരാളികളില്ലാത്ത കാനം രാജേന്ദ്രന്‍ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത.

TAGS :

Next Story