Quantcast

റൈസിംഗ് കേരള അന്താരാഷ്ട്ര പ്രദര്‍ശനം സമാപിച്ചു

MediaOne Logo

Ubaid

  • Published:

    30 April 2018 11:02 AM GMT

റൈസിംഗ് കേരള അന്താരാഷ്ട്ര പ്രദര്‍ശനം സമാപിച്ചു
X

റൈസിംഗ് കേരള അന്താരാഷ്ട്ര പ്രദര്‍ശനം സമാപിച്ചു

മൂന്ന് ദിവസമായി നടന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു

കോഴിക്കോട് നടന്ന റൈസിംഗ് കേരള അന്താരാഷ്ട്ര പ്രദര്‍ശനം സമാപിച്ചു. പുതിയ തലമുറയെ വ്യവസായ മേഖലയിലേക്ക് ആകര്‍ഷിക്കുവാനും പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കാനുമായാണ് ചെറുകിട വ്യവസായികള്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്.

മൂന്ന് ദിവസമായി നടന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു. രാജ്യാന്തര മെഷിനറി നിര്‍മ്മാതാക്കളുടെ 312 സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഇതിന് പുറമെ ഫുഡ്, വുഡ്, ഐടി, ജനറല്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ നിന്നായി 87 സ്റ്റാളുകളും ഒരുക്കി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റികില്‍ നിന്ന് പുതിയ ഉല്പന്നം നിര്‍മ്മിക്കുന്ന പദ്ധതി പ്രദര്‍ശനത്തില്‍ വ്യത്യസ്തമായി. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തില്‍ പുതിയ മാതൃകകള്‍ക്ക് സഹായം നല്കുമെന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ടി പി രാമകൃഷ്ണന്‍ പറ‍ഞ്ഞു.

എം.എല്‍.എമാരായ വി.കെ.സി മമ്മദ്കോയ, എം.കെ മുനീര്‍ തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ ചെറുകിട വ്യവസായ അസോസിയേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട് വെയര്‍ ഇന്‍ഡസ്ട്രീസ് തുടങ്ങീ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് വ്യവസായ പ്രദര്‍ശനമേള സംഘടിപ്പിച്ചത്.

TAGS :

Next Story