Quantcast

സിപിഎമ്മുമായി ധാരണ: കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

MediaOne Logo

Sithara

  • Published:

    30 April 2018 10:08 PM GMT

സിപിഎമ്മുമായുണ്ടാക്കിയ ധാരണ കേരള കോണ്‍ഗ്രസിലും പൊട്ടിത്തെറിക്ക് കാരണമാകും.

സിപിഎമ്മുമായുണ്ടാക്കിയ ധാരണ കേരള കോണ്‍ഗ്രസിലും പൊട്ടിത്തെറിക്ക് കാരണമാകും. ചരല്‍ക്കുന്ന് തീരുമാനം മാറ്റിയതില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടില്‍ ആലോചിക്കാതെയാണ് കോട്ടയത്തെ സഖ്യ തീരുമാനമെന്ന് ജോസഫ് വിഭാഗം പ്രതികരിച്ചു. മാണിക്കെതിരായ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഒരു മുന്നണിയുമായി ബന്ധമില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് ബന്ധം വിഛേദിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എടുത്ത തീരുമാനം. ഇതിന് വിരുദ്ധമാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ. ഇതിനായി സംസ്ഥാന തലത്തില്‍ ഒരു ആശയവിനിമയും നടത്തിയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പരാതി.

ഒരു പിളര്‍പ്പിന്‍റെ സാഹചര്യമില്ലെന്ന് പറയുമ്പോഴും മാണിയുടെ നടപടിയെ ജോസഫ് വിഭാഗം ഗൌരവത്തിലാണ് എടുക്കുന്നത്. യുഡിഎഫുമായി ബന്ധം തുടരണമെന്ന അഭിപ്രായമാണ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും. മാണി വിഭാഗത്തിലെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. മാണിയും ജോസ് കെ മാണിയും മാത്രമെടുത്ത തീരുമാനമായാണ് ഇതിനെ നേതാക്കള്‍ കാണുന്നത്.

ഒരു പിളര്‍പ്പിന്‍റെ സാഹചര്യം രാഷ്ട്രീയ വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. പുതിയ സാഹചര്യത്തോടുള്ള കോണ്‍ഗ്രസിന്‍റെ പ്രതികരണവും ജോസഫ് വിഭാഗം നേതാക്കളുടെ നീക്കങ്ങളും ആയിരിക്കും കേരള കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തെ നിര്‍ണയിക്കുക.

TAGS :

Next Story