കോട്ടയത്തിന് കീറാമുട്ടിയായി മാലിന്യസംസ്കരണം
കോട്ടയത്തിന് കീറാമുട്ടിയായി മാലിന്യസംസ്കരണം
റോഡിന്റെ ഇരുവശത്തും മാലിന്യകൂമ്പാരങ്ങള്‍
മധ്യകേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പിടിമുറുക്കിയിരിക്കുന്ന നഗരമാണ് കോട്ടയം. പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും മാലിന്യ സംസ്കരണം എന്നത് കോട്ടയത്തുകാര്‍ക്ക് കീറാമുട്ടിയാണ്.
കോട്ടയം നഗരത്തിലൂടെ വെറുതെ സഞ്ചരിച്ചാല്‍ ഈ കാഴ്ചകള്‍ കാണാന്‍ സാധിക്കും. ജില്ല ആശുപത്രിയില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കോടിമത ബൈപ്പാസിലെ കാഴ്ചയാണ് ഇത്. റോഡിന്റെ ഇരുവശത്തും മാലിന്യകൂമ്പാരങ്ങള്‍. നാട്ടുകാര്‍ വലിച്ചെറിയുന്നവയല്ല. നഗരസഭയില്‍ നിന്നും കോണ്‍ട്രാക്ട് എടുത്തവര്‍ ലോറികളില്‍ കൊണ്ടുവന്ന് തള്ളുന്നവയാണ്. ഇനി റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ഒരു കാഴ്ച കാണാം. ഇതും പ്രധാന റോഡിന് സമീപത്ത് തന്നെ.
വെള്ളം കെട്ടികിടക്കുന്നത് കൊതുക് വളരാന്‍ കാരണമാകുമെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കലക്ട്രേറ്റിലെ സ്ഥിതിയും മറ്റൊന്നുമല്ല. വെള്ളം ഒഴുകിപോകാന്‍ ഒരു സംവിധാനവും ഇവിടെയില്ല. നഗരമധ്യത്തിലെ മറ്റ് സ്ഥലങ്ങളുടെയും അവസ്ഥകള്‍ ഇത് തന്നെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കാണാതെ ലക്ഷങ്ങള്‍ മുടക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
Adjust Story Font
16