Quantcast

യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രയില്‍ നിയമലംഘനം, നടപടിയെടുക്കുമെന്ന് കെഎംആര്‍എല്‍

MediaOne Logo

Subin

  • Published:

    30 April 2018 9:50 AM GMT

യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രയില്‍ നിയമലംഘനം, നടപടിയെടുക്കുമെന്ന് കെഎംആര്‍എല്‍
X

യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രയില്‍ നിയമലംഘനം, നടപടിയെടുക്കുമെന്ന് കെഎംആര്‍എല്‍

കൊച്ചി മെട്രോയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്രയില്‍ നിയമലംഘനം നടന്നതായി കെഎംആര്‍എല്‍.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്ര മെട്രോ നിയമങ്ങള്‍ ലംഘിച്ചാണെന്ന് കെഎംആര്‍എല്‍ അന്വേഷണ റിപ്പോര്‍ട്ട്. നിയമലംഘനത്തിന് നടപടിയുണ്ടാകുമെന്നും കെഎംആര്‍എല്‍ അധികൃതര്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ യാത്ര മെട്രോ റെയില്‍വെ ഓപ്പറേഷന്‍ ആന്റ്
മെയിന്‍റന്‍സ് ആക്ട് പ്രകാരമുള്ള ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ട്. കെഎംആര്‍ എല്‍ ഡയറക്ടര്‍ ഫിനാന്‍സാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്. യുഡിഎഫിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയ യാത്ര സംഘടിപ്പിച്ചത്. സ്റ്റേഷനിലേയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട്.

പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം വിളിച്ചതിനും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനുമാണ് നടപടി. മുദ്രാവാക്യം വിളിച്ചതിനും ട്രെയിനിലും പരിസര പ്രദേശത്തും പ്രകടനം നടത്തിയതിനും ആറ് മാസം തടവും ആയിരം രൂപ പിഴയുമാണ് മ റ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് 500 രൂപയാണ് പിഴ. പ്രവര്‍ത്തകര്‍ പുറത്തിറങ്ങാന്‍ തിരക്കു കൂട്ടിയതു മൂലം പാലാരിവട്ടം സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ പൂര്‍ണമായി തുറന്നിടേണ്ടി വന്നു. മെട്രോ നിയമം അനുസരിച്ച് സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണിത്. ഇതും ശിക്ഷാര്‍ഹമാണ്.

ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപി സിസി പ്രസിഡന്റ് എം എം ഹസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ സംഘടിപ്പിച്ചത്.

TAGS :

Next Story