Quantcast

വാനരന്മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ

MediaOne Logo

Sithara

  • Published:

    30 April 2018 9:22 AM GMT

കൊല്ലം ശാസ്താംകോട്ടയിലെ വാനരന്‍മാര്‍ക്ക് ഓണക്കാലം കുശാലാണ്.

കൊല്ലം ശാസ്താംകോട്ടയിലെ വാനരന്‍മാര്‍ക്ക് ഓണക്കാലം കുശാലാണ്. ശാസ്താംകോട്ട ക്ഷേത്രത്തിലത്തുന്ന ഭക്തര്‍ വിഭവ സമൃദ്ധമായ സദ്യയാണ് വാനരന്‍മാര്‍ക്ക് നല്‍കുന്നത്. ക്ഷേത്രത്തിലെ വാനര സദ്യാലയത്തില്‍ സദ്യകഴിക്കാന്‍ നൂറോളം വാനരന്‍മാരാണ് എത്തിയത്

ഇത്തവണയും പതിവ് തെറ്റിച്ചില്ല. ശാസ്താകോട്ടയിലെ വാനരന്‍മാര്‍ക്ക് വയറു നിറച്ച് തന്നെ ഭക്തര്‍ സദ്യ വിളമ്പി. ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങിയിട്ട് 44 വര്‍ഷം കഴിഞ്ഞു. തൂശനിലയില്‍ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ വാനരന്‍മാര്‍ ആക്രമണം ആരംഭിച്ചു.

വയറു നിറയെ ചോറും കഴിച്ച് പാൽപായസവും കുടിച്ച ശേഷമായിരുന്നു വാനരന്‍മാര്‍ തിരികെ പോയത്. മുൻപ് ഉത്രാട ദിനത്തില്‍ മാത്രം നല്‍കിയിരുന്ന വാനരയുട്ട് ഇപ്പോൾ ഓണ നാളുകളില്‍ മുഴുവനും നടത്തുന്നുണ്ട്.

TAGS :

Next Story