Quantcast

ഇതര സംസ്ഥാന തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

MediaOne Logo

Sithara

  • Published:

    30 April 2018 11:31 AM GMT

ഇതര സംസ്ഥാന തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
X

ഇതര സംസ്ഥാന തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

കരിമ്പ് ജ്യൂസ് മിഷ്യനില്‍ കൈ കുരുങ്ങി പരിക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയും കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ചികിത്സ നിഷേധിച്ചത്

കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കരിമ്പ് ജ്യൂസ് മിഷ്യനില്‍ കൈ കുരുങ്ങി പരിക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയും കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ചികിത്സ നിഷേധിച്ചത്. മുറിവില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ഇടപെട്ട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മൂവാറ്റുപുഴയിലെ ഒരു മുസ്‍ലിം പള്ളിയിലെ ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശി വജീർ ഖാന് ഈ മാസം 4ആം തിയ്യതിയാണ് കരിമ്പ് ജ്യൂസ് മിഷ്യനിൽ കുരുങ്ങി കൈയ്ക്ക് മാരക പരിക്കേറ്റത്. പ്രാഥമിക ചികിത്സക്ക് ശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ശസ്ത്രക്രിയക്ക് ഭീമമായ തുക മുൻകൂര്‍ ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. നാല് ദിവസം കിടന്നിട്ടും കോട്ടയം മെഡിക്കൽ കോളജില്‍ ശസ്ത്രക്രിയ നടന്നില്ല. മുറിവ് വ്രണമായി മാറി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ശസ്ത്രക്രിയക്ക് ഏതാണ്ട് മൂന്ന് ലക്ഷം രൂപ ചിലവ് വരും.

മുൻകൂറായി പണമാവശ്യപ്പെട്ടിട്ടില്ലെന്നും ശസ്ത്രക്രിയയുടെ ചിലവ് അറിയിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കോലഞ്ചേരി മെഡിന്തര ശസ്ത്രക്രിയകൾ ഉള്ളതിനാലാണ് വജീറിന്റെ ശസ്ത്രക്രിയ നാല് ദിവസം വൈകിയതെന്ന് കോട്ടയം മെഡിക്കൽ കോളേജ് ആർഎംഒയും വിശദീകരിക്കുന്നു.

TAGS :

Next Story