ഹെലികോപ്റ്റർ യാത്ര വിവാദം മന്ത്രിസഭയോഗം ചർച്ചചെയ്തില്ല
ഹെലികോപ്റ്റർ യാത്ര വിവാദം മന്ത്രിസഭയോഗം ചർച്ചചെയ്തില്ല
യാത്രക്ക് ചെലവായ തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് വിനിയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചവെണ്ടെന്ന നിലപാടിലാണ്
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദം മന്ത്രിസഭയോഗം ചർച്ചചെ്തില്ല.ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിന് അംഗീകാരം നൽകി മന്ത്രിസഭയോഗം പിരിഞ്ഞു. യാത്രക്ക് ചെലവായ തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് വിനിയോഗിക്കേണ്ടെന്ന് തീരുമാനമെടുത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചവെണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.അതേ സമയം തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം വിവാദം പരിഗണിക്കും. വ്യാപകവിമര്‍ശം ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ സിപിഎം പണം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.പാര്‍ട്ടി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ സര്‍ക്കാരിന് നല്‍കാനുള്ള തീരുമാനം ഇന്നത്തെ സെക്രട്ടറിയേറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.വിമര്‍ശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും മുഖ്യമന്ത്രിക്ക് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചേക്കും.
Adjust Story Font
16