ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും
ചെങ്ങന്നൂരില്‍ ജനിച്ചുവളര്‍ന്ന ശ്രീധരന്‍ പിള്ളയ്ക്ക് പ്രാദേശിക തലത്തിലുള്ള ബന്ധങ്ങളും എന്‍.എസ്.എസുമായുള്ള അടുത്തബന്ധവും ഗുണകരമാവുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.
ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തില്‍ ധാരണ. നിര്‍ദ്ദേശം ഉടന്‍ കേന്ദ്രനേതൃത്വത്തിനു കൈമാറും. തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ സി പി എം ജില്ലാ കമ്മിറ്റിയും യോഗം ചേര്‍ന്നു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിലാണ് സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ധാരണയായത്. അഡ്വക്കേറ്റ് പി എസ് ശ്രീധരന്‍ പിള്ളയെ മത്സരിപ്പിച്ചാല്‍ വിജയിക്കാനാകുമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. ചെങ്ങന്നൂരില്‍ ജനിച്ചുവളര്‍ന്ന ശ്രീധരന്‍ പിള്ളയ്ക്ക് പ്രാദേശിക തലത്തിലുള്ള ബന്ധങ്ങളും എന്‍.എസ്.എസുമായുള്ള അടുത്തബന്ധവും ഗുണകരമാവുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.
സംസ്ഥാന സമിതിയില്‍ ഭാരവാഹിയോഗത്തിന്റെ ധാരണ അറിയിച്ച ശേഷം നിര്‍ദ്ദേശം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചശേഷമേ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകൂ. അട്ടപ്പാടിയിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലെ ഒന്നാം പ്രതി മന്ത്രി എ.കെ ബാലനും സിപിഎമ്മുമാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് ബി.ജെ.പി നിയമസഭ മാര്‍ച്ച് നടത്തും.
Adjust Story Font
16