യുവതിയുടേത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് പിഎന്‍ ജയന്തന്
യുവതിയുടേത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് പിഎന്‍ ജയന്തന്
പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കില്‍ നിയമനടപടി സ്വീകരിച്ചോട്ടെയെന്നും മീഡിയവണിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ജയന്തന് അവകാശപ്പെട്ടു.
യുവതിയുടേത് കെട്ടിചമച്ച ആരോപണങ്ങളാണെന്ന് ആരോപണ വിധേയനായ സിപിഎം കൌണ്‍സിലര്‍ ജയനന്തന്‍. പരാതിക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടോയെന്ന് സംശയിക്കുന്നതായും ജയന്തന് മീഡിയവണിനോട് പറഞ്ഞു. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മൂന്ന് ലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. അത്യാവശ്യം പറഞ്ഞപ്പോള്‍ തുക സംഘടിപ്പിച്ചു നല്‍കിയതാണ്. ഇതിന് തെളിവുണ്ട്. ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ ഉണ്ടാക്കിയ കഥയാണ് ഇപ്പോഴത്തേത്. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കില്‍ നിയമനടപടി സ്വീകരിച്ചോട്ടെയെന്നും മീഡിയവണിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ജയന്തന് അവകാശപ്പെട്ടു.
പണം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഈ ആരോപണം ഉന്നയിച്ചതെന്ന് യുവതി കോടതിയില്‍ തന്നെ ബോധ്യപ്പെടുത്തിയതാണെന്നും ജയന്തന് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16