Quantcast

വിഷവാതകം നിറഞ്ഞ് കൊച്ചിയുടെ ആകാശം

MediaOne Logo

Sithara

  • Published:

    1 May 2018 2:36 PM GMT

വിഷവാതകം നിറഞ്ഞ് കൊച്ചിയുടെ ആകാശം
X

വിഷവാതകം നിറഞ്ഞ് കൊച്ചിയുടെ ആകാശം

അനിയന്ത്രിതമായി വിഷവാതകങ്ങള്‍ പുറന്തള്ളുന്നതിലൂടെ കൊച്ചിയിലെ ശുദ്ധവായുവിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞു

ദിനം പ്രതി മലിനമാകുകയാണ് കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയുടെ അന്തരീക്ഷം. അനിയന്ത്രിതമായി വിഷവാതകങ്ങള്‍ പുറന്തള്ളുന്നതിലൂടെ കൊച്ചിയിലെ ശുദ്ധവായുവിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞു. കൂണുപോലെ ഉയരുന്ന ഫാക്ടറികളും വാഹന പെരുപ്പവും വനനശീകരണവുമാണ് കൊച്ചിയുടെ അന്തരീക്ഷത്തെ മലീമസമാക്കുന്നത്.

പ്രതിദിനം കൊച്ചിയുടെ നിരത്തിലിറങ്ങുന്നത് പതിനായിരക്കണക്കിന് വാഹനങ്ങളാണ്. ഇവ പുറന്തള്ളുന്നത് ടണ്‍ കണക്കിന് പുകയാണ്. ഇത് കൂടാതെ ഫാക്ടറികളും കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫര്‍ ഓക്സൈഡ് തുടങ്ങിയ മറ്റ് വിഷവാതകങ്ങളും അന്തരീക്ഷത്തിലേക്ക് തള്ളുന്നു‍. ഇവയെല്ലാം ചേര്‍ന്ന് കൊച്ചിയുടെ അന്തരീക്ഷം മലിനമാക്കികഴിഞ്ഞു. നഗരത്തിലെ ഓക്സിജന്‍റെ അളവ് 20 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ചുരുങ്ങിയെന്നാണ് വിവിധ ഏജന്‍സികളുടെ പഠനത്തില്‍ കണ്ടെത്തിയത്.

ഇത്തരം വിഷവാതകങ്ങളുടെ വ്യാപനത്തെ നിയന്ത്രിക്കേണ്ടത് മരങ്ങളാണ്. എന്നാല്‍ പ്രാണവായു പുറത്തുവിടുന്ന മരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി വഴിയോരങ്ങളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 2000ത്തില്‍ താഴെ മാത്രം മരങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ റോഡ് വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റിയത് 300 ഓളം മരങ്ങള്‍ ആണെന്ന് സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നു.

TAGS :

Next Story