Quantcast

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌവ്-സീ വോട്ടര്‍ സര്‍വെ

MediaOne Logo

admin

  • Published:

    1 May 2018 10:15 AM GMT

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌവ്-സീ വോട്ടര്‍ സര്‍വെ
X

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൌവ്-സീ വോട്ടര്‍ സര്‍വെ

ഇടത് മുന്നണി 86 സീറ്റുകളും യുഡിഎഫ് 53 സീറ്റുകളും നേടുമെന്നാണ് പ്രവചനം

കേരളത്തില്‍ ഇത്തവണ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന് സര്‍വെഫല പ്രവചനം. ഇടത് മുന്നണി 86 സീറ്റുകളും യുഡിഎഫ് 53 സീറ്റുകളും നേടുമെന്നാണ് പ്രവചനം. ടൈംസ് നൌവും-സീ വോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വെയിലണ് ഫലപ്രവചനം. കേരളത്തില്‍ ആദ്യമായി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഒരു സീറ്റ് നേടുമെന്നും പ്രവചനത്തിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി 86 സീറ്റുകളും യുഡിഎഫ് 53 സീറ്റുകളും നേടുമെന്നാണ് സര്‍വെ ഫലം പ്രവചിക്കുന്നത്. യുഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 45 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സര്‍ക്കാറില്‍ വളരെ തൃപ്തിയുണ്ടെന്ന് 21 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒരു പരിധിവരെ തൃപ്തിയുണ്ടെന്ന് 31.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്നാണ് 43.3 പേരും പറയുന്നത്. വളരെ തൃപ്തിയുണ്ടെന്ന് 23.2 ശതമാനം പേരും ഒരു പരിധി വരെ തൃപ്തിയുണ്ടെന്ന് 29.9 ശതമാനം പേരും അഭിപ്രായപ്പെട്ടു.

കേരളത്തിലെ പ്രധാന പ്രശ്നം അഴിമതിയാണെന്നാണ് 37.3 ശതമാനം ജനങ്ങളും അഭിപ്രായപ്പെടുന്നത്. 25.5 ശതമാനം പേര്‍ വിലക്കയറ്റമാണ് പ്രധാന പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ തൊഴിലില്ലായ്മ മുഖ്യപ്രശ്നമാണെന്ന് 10.3 ശതമാനവും മദ്യവും മയക്കുമരുന്നുമാണ് മുഖ്യപ്രശ്നമെന്ന് 9.1 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

അതേസമയം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. ആകെയുള്ള 294 സീറ്റില്‍ 160 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും 106 സീറ്റില്‍ സിപിഎമ്മും 21 സീറ്റില്‍ കോണ്‍ഗ്രസും 4 സീറ്റില്‍‍ ബിജെപിയും വിജയിക്കുമെന്ന് സര്‍വെ പ്രവചിക്കുന്നു.

TAGS :

Next Story