ജലസംരക്ഷണ കാമ്പയിന് കെഎസ്ആര്‍ടിസി ബസ്സുകള്‍
വെള്ളം പാഴാക്കാതെയും ഉറവകള്‍ മലിനമാക്കാതെയും വറ്റാതെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് കെഎസ്ആര്‍ടിസി സന്ദേശ വാഹിനി ബസ്സുകള്‍
ജല സംരക്ഷണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ സ്പെഷ്യല്‍ ബസ്സുകളുമായി സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് റവന്യു വകുപ്പാണ് ജല സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാന്‍ നൂതന വഴി തെരഞ്ഞെടുത്തത്.
അനുദിനം കഠിനമാകുന്ന വരള്‍ച്ച. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് അളന്നുപയോഗിക്കേണ്ട നിലയാണ് സംസ്ഥാനത്ത്. വെള്ളം പാഴാക്കാതെയും ഉറവകള്‍ മലിനമാക്കാതെയും വറ്റാതെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് കെഎസ്ആര്‍ടിസി സന്ദേശ വാഹിനി ബസ്സുകള്‍. ജലത്തെ ബഹുമാനിക്കൂ, വരള്‍ച്ചയെ പ്രതിരോധിക്കൂ എന്ന് ഈ ബസുകള്‍ പൊതുജനങ്ങളോട് വിളിച്ചുപറയും. സെക്രട്ടേറിയറ്റ് വളപ്പില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഗതാഗത മന്ത്രി തോമസ് ചാണ്ടിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.
കാമ്പയിന്‍റെ ഭാഗമായി 15 ബസുകളാണ് കെഎസ്ആര്‍ടിസി നിരത്തിലിറക്കിയത്. റവന്യൂ വകുപ്പിന് കീഴിലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് രൂപകല്‍പന. ജലസംരക്ഷണത്തെക്കുറിച്ച് ലഘുലേഖകളും പോസ്റ്ററുകളും ബസില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും.
Adjust Story Font
16