Quantcast

ക്യാമ്പസുകളിൽ രാഷ്‌ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി

MediaOne Logo

admin

  • Published:

    1 May 2018 5:54 AM GMT

ക്യാമ്പസുകളിൽ രാഷ്‌ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി
X

ക്യാമ്പസുകളിൽ രാഷ്‌ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി

പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ സ്ഥലത്ത് എന്തിനാണ് രാഷ്ട്രീയപ്രവർത്തനമെന്നും പള്ളിയിലോ അമ്പലത്തിലോ ധർണ നടത്താറുണ്ടോ എന്നും കോടതി

ക്യാമ്പസുകളിൽ രാഷ്‌ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി. പഠനവും രാഷ്ട്രിയവും ക്യാമ്പസില്‍ ഒന്നിച്ചു പോവില്ല. കോട്ടയം മാന്നാനം കെഇ കോളേജ് സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി നിരീക്ഷണം പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഖരാവോ ചെയ്തിട്ടും പോലീസ് നിഷ്ക്രിയരായി എന്നു ചുണ്ടിക്കാണിച്ചായിരുന്നു ഹർജി. ഖരാവോ ചെയ്ത 12 വിദ്യാര്ധികൾക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടും എന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു

വിദ്യാർഥികൾ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നല്ല കോടതി പറഞ്ഞിരിക്കുന്നത് .ക്യാമ്പസ്‌ കളിൽ രാഷ്ട്രീയം പാടില്ല എന്നാണു കേരള ത്തിലെ ഒരു കാമ്പസുകളിലും രാഷ്ട്രീയം വേണ്ട എന്നാണ് എംഇഎസ് കോളേജ് പൊന്നാനി കേസില്‍ വ്യക്തമാക്കിയത്. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് ഇടപെടണം. കോളേജുൾ ഹൈകോടതിയിൽ എത്തുന്നത്‌ നിസ്സഹായത കൊണ്ടാണ്

പഠിക്കുന്നതും പഠിപ്പിക്കുന്നതുമായ സ്ഥലത്ത് എന്തിനാണ് രാഷ്ട്രീയപ്രവർത്തനമെന്നും പള്ളിയിലോ അമ്പലത്തിലോ ധർണ നടത്താറുണ്ടോ എന്നും കോടതി ചോദിച്ചു. സാക്ഷരതയിൽ ഒന്നാമതായ കേരളം ഉന്നത വിദ്യാഭ്യാസത്തിലും ഒന്നാമതാവേണ്ടിയിരുന്നു.പക്ഷെ കോളേജ് വിദ്യാഭ്യാസത്തിൽ പിന്നിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു വിദ്യാർഥി സംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹൈ ജാക്ക് ചെയ്യാൻ അനുവദിക്കരുത്.മാന്നാനം കോളേജിലെ അന്തരീക്ഷം സമാധാനപരമായി നിലനിര്ത്താൻ കോടതി പോലീസ് ന് നിർദേശം നൽകി

TAGS :

Next Story