Quantcast

ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്: മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം

MediaOne Logo

Sithara

  • Published:

    1 May 2018 7:56 AM GMT

ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്: മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം
X

ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ വഴിത്തിരിവ്: മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം

കോഴിക്കോട് ബാലുശ്ശേരി തലയാട്ട് ഗോപാലനെ കൊന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ നവീന്‍ യാദവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട് ബാലുശ്ശേരി തലയാട്ട് ഗോപാലനെ കൊന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശിയായ നവീന്‍ യാദവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. എരഞ്ഞിപ്പാലം പ്രത്യേക സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 മാര്‍ച്ചിലാണ് ബാലുശ്ശേരി തലയാട്ട് ഗോപാലന്‍ കൊല്ലപ്പെടുന്നത്. ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് കേസ്
അവസാനിപ്പിച്ചിരുന്നു. അതിനിടയിലാണ് ഗോപാലന്‍റെ മരുമകള്‍ മണിച്ചേരി മലയില്‍ ലീല കൊല്ലപ്പെടുന്നത്. ലീലാവധക്കേസ് അന്വേഷണത്തില്‍ നവീന് യാദവിനെ പിടികൂടിയപ്പോഴാണ് ഗോപാലനെ വധിച്ചതിലും നവീന്‍റെ പങ്ക് വ്യക്തമായത്.

ലീലയുടെ ഭര്‍ത്താവിന്‍റെ അച്ഛനായ ഗോപാലനെ വധിക്കാന്‍ നവീന് ലീല ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ തുകയായ മൂന്ന് ലക്ഷം രൂപ കിട്ടാത്തതിനാണ് ലീലയെ കൊന്നത് എന്ന് പ്രതി മൊഴി
നല്‍കുകയായിരുന്നു. പിഴത്തുക ഗോപാലന്‍റെ ബന്ധുക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

TAGS :

Next Story