കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ സുധീരനും കുമ്മനവും
കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ സുധീരനും കുമ്മനവും
രാഷ്ട്രീയ അക്രമങ്ങളെ കായികമായി പ്രതിരോധിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു.
രാഷ്ട്രീയ അക്രമങ്ങളെ കായികമായി പ്രതിരോധിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമാകുന്നു. പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് വി എം സുധീരന് ആവശ്യപ്പെട്ടു. കോടിയേരിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്നും സുധീരന് പറഞ്ഞു.
അണികളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് കോടിയേരിയുടെ പ്രസംഗമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
സിപിഎമ്മിനെ ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കണമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.
Next Story
Adjust Story Font
16