നന്മ സ്റ്റോറുകള്‍ക്ക് പിന്നാലെ ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും അടച്ചുപൂട്ടും
നന്മ സ്റ്റോറുകള്‍ക്ക് പിന്നാലെ ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും അടച്ചുപൂട്ടും
നന്മ സ്റ്റോറുകള്‍ക്ക് പിന്നാലെ ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും അടച്ച് പൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം.
നന്മ സ്റ്റോറുകള്‍ക്ക് പിന്നാലെ ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും അടച്ച് പൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം. 40 ഓളം ത്രിവേണി സ്റ്റോറുകളാണ് നിര്ത്തലാക്കുന്നത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായാണ് ത്രിവേണി സ്റ്റോറുകള്‍ പൂട്ടുന്നത്.
218 ത്രിവേണി സ്റ്റോറുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതില്‍ 30 എണ്ണം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 148 എണ്ണം ലാഭകരമാക്കാന്‍ സാധിക്കുന്നവയുമാണ്. അവശേഷിക്കുന്ന 40 എണ്ണമാണ് അടച്ചുപൂട്ടുന്നത്. ആവശ്യമെങ്കില്‍ ഇവ മാറ്റി സ്ഥാപിക്കുന്നതും പരിഗണിക്കും. പ്രവര്‍ത്തനരഹിതമായ മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. തുറന്ന് പ്രവര്‍ത്തിച്ചിരുന്ന 700 നന്മ സ്റ്റോറുകളില്‍ 90 ശതമാനവും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്.
സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി 2012ന് ശേഷം നിയമനം ലഭിച്ച 3248 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. ഇതിനോടകം 1400 പേരെ പിരിച്ചുവിട്ടു. ഇതുവഴി പ്രവര്‍ത്തനചിലവില്‍ 1.88 കോടി രൂപ ലാഭം. സ്വകാര്യ ഗോഡൌണുകള്‍ ഒഴിവാക്കുന്നത് വഴി 85 ലക്ഷം രൂപയും ലാഭിക്കും. ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് അവശ്യ സാധനങ്ങള്‍ നശിച്ച സാഹചര്യത്തില്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയവയ്ക്ക് മാത്രം പണം നല്‍കും. 218 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. ജില്ലാ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ കുടിശിക സര്‍ക്കാര്‍ ഓഹരിയാക്കി മാറ്റുന്നതിനും നടപടിയുണ്ടാകും. ഓണം ഫെയറുകളില്‍ എത്തുന്ന സാധനങ്ങള്‍ക്ക് വിതരണക്കാരില്‍ നിന്ന് ബയ്ബാക്ക് ഗ്യാരണ്ടിയും ഉറപ്പ് വരുത്തും.
Adjust Story Font
16