Quantcast

സന്തോഷ് മാധവന് 118 ഏക്കര്‍ ഭൂമി ഐടി വ്യവസായത്തിന് നല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവ്

MediaOne Logo

admin

  • Published:

    2 May 2018 10:36 PM GMT

സന്തോഷ് മാധവന് 118 ഏക്കര്‍ ഭൂമി ഐടി വ്യവസായത്തിന് നല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവ്
X

സന്തോഷ് മാധവന് 118 ഏക്കര്‍ ഭൂമി ഐടി വ്യവസായത്തിന് നല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവ്

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കാന്‍ റവന്യൂ വകുപ്പിന്റെ ഉത്തരവ്...

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്വാമി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കാന്‍ റവന്യൂ വകുപ്പിന്റെ ഉത്തരവ്. വടക്കന്‍പറവൂരിലെയും മാളയിലെയും 118 ഏക്കര് ഭൂമി ഐടി വ്യവസായത്തിനായി വിട്ടുകൊടുത്തുകൊണ്ട് ഉത്തരവ് ഇറങ്ങിയത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പ്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു

90 ശതമാനം നെല്‍വയല്‍ ഉള്ള പ്രദേശമാണ് ഐടി വ്യവസായത്തിനായി വിട്ടുനല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവ് ഇട്ടിരിക്കുന്നത്. 1600 കോടി രൂപയുടെ വ്യവസായം നെല്‍വയലുകള്‍ക്ക് മുകളില്‍ വരുമെന്നും 30000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കാട്ടി സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍ എം ഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡ് കമ്പനി നല്‍കിയ അപേക്ഷ റവന്യൂ വകുപ്പ് അതേപടി അംഗീകരിച്ചു.

നിയമാനുസൃതമായ ക്ലിയറന്‍സ് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ ഉറപ്പ് വരുത്തണമെന്ന നിബന്ധനയും ഉത്തരവിലുണ്ട്. ആര്‍എംഇസെഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ വടക്കന്‍പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളിലുള്ള 118 ഏക്കര്‍ സ്ഥലം 2009 ജനുവരിയിലാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതേ തുടര്‍ന്ന് ഇക്കോ ഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിനായി ഭൂപരിഷ്‌കരണനിയമം 81(3) ബി പ്രകാരമുള്ള ഭൂപരിധി ഒഴിവിനായി കമ്പനി സര്‍ക്കാരിനെ സമീപിച്ചു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ കളക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള ജില്ലാസമിതികള്ക്ക് സര്‍ക്കാര് നിര്‍ദ്ദേശം നല്‍കി. കമ്പനിയുടേത് പൊതുതാല്‍പര്യമല്ലെന്നും റിയല്‍ എസ്‌റ്റേറ്റ് താല്‍പര്യമാണെന്നും കാണിച്ച് ജില്ലാതലസമിതികള്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ഇതേതുടര്‍ന്ന് കമ്പനിയുടെ അപേക്ഷ തള്ളി.

റവന്യൂവകുപ്പ് സെക്രട്ടറി ഇന്‍ചാര്‍ജ് ആയിരുന്ന ടി.ഒ.സൂരജിന്റെ ഉത്തരവിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലം കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും നല്‍കാനാകില്ല ആഗ്രോ ഫുഡ് പാര്‍ക്ക് എന്ന പദ്ധതി നടപ്പിലാക്കാന് വന്‍തോതില്‍ നിലം നികത്തുന്നത് തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമാകും

മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം ഏതുവിധേനയും തിരികെ കിട്ടുക എന്ന ഉദ്ദേശത്തോടെയാണ് കമ്പനി നിയമവിരുദ്ധവും ലക്ഷ്യബോധമില്ലാത്തതുമായ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഭൂമി തരം മാറ്റി പാട്ടത്തിന് നല്‍കാനോ, വില്‍പന നടത്തുവാനോ ആണ് കമ്പനി ഉദ്ദേശിക്കുന്നത്. ഈ കണ്ടെത്തലുകള്‍ പാടെ അട്ടിമറിച്ചാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ട് മുന്‍പ് റവന്യൂ വകുപ്പ് ഭൂമി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്.

TAGS :

Next Story