മൂന്നാറിലെ കയ്യേറ്റം: മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച യോഗം
മൂന്നാറിലെ കയ്യേറ്റം: മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച യോഗം
റവന്യൂ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നാളെ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടറെ അറിയിക്കാന്‍ മൂന്നാറില്‍ സബ്ബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. റവന്യൂ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
കൈയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് സബ്ബ് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രാഥമിക വിലയിരുത്തലുകള്‍ നടന്നു. ഇന്നത്തെ യോഗ തീരുമാനങ്ങള്‍ നാളെ നടക്കുന്ന ജില്ലാ കളക്ടറുടെ യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ ജില്ലാകളക്ടറും ദേവികുളം സബ്ബ് കളക്ടറും പങ്കെടുക്കും. തുടര്‍ന്ന് ശനിയാഴ്ച്ച കളക്റ്ററുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്ന ശേഷമായിരിക്കും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുക.
ദേവികുളം സബ്ബ് കളക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷക്കായി പോലീസ് സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യവും ഭൂസംരക്ഷണ സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും നാളെ കളക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കും. അതോടൊപ്പം മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം താലൂക്കിലെ വന്‍കിട കൈയ്യേറ്റങ്ങളുടെ അന്തിമപ്പട്ടികക്ക് നാളത്തെ യോഗം രൂപം നല്‍കും.
Adjust Story Font
16