ജിഷ കൊല്ലപ്പെട്ടിട്ട് ഒരു വർഷം
ജിഷ കൊല്ലപ്പെട്ടിട്ട് ഒരു വർഷം
കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്
നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ദലിത് വിദ്യാർഥിനിയായിരുന്ന ജിഷയുടെ വധം. ദീർഘമായ അന്വേഷണത്തിനൊടുവില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തെങ്കിലും കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്
ഏപ്രില്‍ 28. കേരളം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂടില്‍. ഇതിനിടയിലാണ് കുറുപ്പുംപടി വട്ടോളി കനാലിന് സമീപത്തുള്ള പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടീല്‍ ജിഷ ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെടുന്നത്. പുറമ്പോക്ക് ജീവിതത്തിന്‍റെ ഇല്ലായ്മയോടും ദാരിദ്ര്യത്തോടും പൊരുതി ജീവിച്ച ദലിത് പെണ്‍കുട്ടി. കുറുപ്പംപടി സ്വദേശി പാപ്പുവിന്‍റേയും രാജേശ്വരിയും രണ്ട് പെണ്‍മക്കളില്‍ ഇളയവള്‍. നഷ്ടപ്പെട്ട പേപ്പറുകള്‍ എഴുതിയെടുത്ത് അഭിഭാഷകയാകാനുള്ള തയ്യാറെടുപ്പിലാണ് വിധി അവളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളില്‍ അലംഭാവം കാട്ടിയെന്ന ആരോപണം ഉയരുന്നു. ഇതിനിടയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു.
കൊലപാതകം നടന്ന് 49ആം ദിവസം ജൂണ്‍ 16ന് അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിനെ കാഞ്ചീപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. സ്വന്തമായി അടച്ചുറപ്പുള്ള വീട് വേണമെന്ന ജിഷയുടെ സ്വപ്നം പുതുതായി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ജിഷയുടെ അമ്മയുടെ ആവശ്യവും അംഗീകരിച്ചു. എന്നാല്‍ പ്രതി അമീറുല്‍ തന്നെയോ? എന്താണ് ജിഷയെ കൊല്ലപ്പെടുത്താനുള്ള കാരണം? പൊലീസിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമോ? തുടങ്ങി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.
Adjust Story Font
16