സ്ത്രീകളുടെ ശബരിമല പ്രവേശത്തെ പിന്തുണച്ച് അമിക്കസ് ക്യൂറി
സ്ത്രീകളുടെ ശബരിമല പ്രവേശത്തെ പിന്തുണച്ച് അമിക്കസ് ക്യൂറി
ലിംഗ ഭേദമന്യേ എല്ലാവരേയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍.
ശബരിമലയിലെ സ്ത്രീ പ്രവേശത്തെ പിന്തുണച്ച് അമിക്കസ് ക്യൂറി. പൊതുക്ഷേത്രമായതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി അഡ്വ. രാജു രാമചന്ദ്രന്‍ സുപ്രിം കോടതിയില്‍ വാദിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള വിശ്വാസ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും ബാധകമാണ്. ശാരീരിക കാരണങ്ങളാല്‍ പ്രവേശം അനുവദിക്കാനാകില്ലെന്ന വാദം സ്ത്രീകളുടെ ആത്മാഭിമാനത്തെ ഇടിച്ച് താഴ്ത്തുന്നതാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുഴുവന്‍ സ്ത്രീകള്‍ക്കും വിലക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും 10 വയസ്സ് മുതല്‍ 55 വയസ്സ് വരെ വിലക്കുന്നത് മുഴുവന്‍ സ്ത്രീകളെയും തടയുന്നതിന് തുല്യമാണെന്നും അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ കോടതിയില്‍ വാദിച്ചു.
Adjust Story Font
16