Quantcast

വിവാദ പ്രസംഗം; എം.എം മണിക്കെതിരായ ഹരജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു

MediaOne Logo

Jaisy

  • Published:

    2 May 2018 8:44 AM GMT

അടിമാലിയില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ അധിക്ഷേപകരമായ പ്രസംഗം

പൊമ്പിളൈ ഒരുമൈക്കെതിരായ എംഎം മണിയുടെ വിവാദ പ്രസ്താവന സുപ്രിം കോടതിയുടെ ദരണഘടന ബെഞ്ചിലേക്ക് . ബുലന്ദ്ശെഹർ കൂട്ടബലാൽസംഗ കേസിലെ ഇരകളെ അപമാനിച്ച അസം ഖാനെതിരായ ഹരജിക്കൊപ്പം മണിക്കെതിരായ ഹരജിയും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ഇതിനായി ഭരണഘടന ബെഞ്ചിന് മുന്നിൽ പുതിയ ഹരജി സമർപ്പിക്കാൻ ഹരജിക്കാരനോട് കോടതി നിർദേശിച്ചു.

ഈ വിവാദ പ്രസംഗമാണ് ബുലന്ദ് ശെഹർ കുട്ടബലാൽസംഘക്കേസിലെ ഇരകളെ അപമാനിച്ച അസംഖാന്റ പ്രസ്താവനക്കൊപ്പം ചേർത്ത് പരിഗണിക്കാൻ സുപ്രിംകോടതി നിർദേശിച്ചത്. മണിയുടെ പ്രസംഗം സത്യപ്രതിജ്ഞ ലംഘനമായി കണക്കാക്കണമെന്നും, മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോർജ്ജ് വട്ടുകുളം നൽകിയ ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ നടപടി. മണിക്കെതിരെയും, അസംഖാനെതിരെയും സമർപ്പിക്കപ്പെട്ട ഹരജികൾ സമാന സ്വഭാവമുള്ളതാണ്. അതിനാൽ അസംഖാനെതിരായ ഹരജി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ ഹരജിക്കാരന് കക്ഷി ചേരാമെന്ന് കോടതി പറഞ്ഞു. ഇതിനായി പുതിയ ഹരജി ഭരണഘടന ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് മൂന്നംഗ ബെഞ്ചിന് മുന്നിൽ സമർപ്പിച്ച ഹരജി പരാതിക്കാരൻ പിൻവലിച്ചു. ഭരണഘടന പദവിയിൽ ഇരിക്കുന്ന വ്യക്തികൾക്ക് സ്ത്രീത്വത്തെ അവമാനിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങള്‍ നടത്താൻ കഴിയുമോ എന്ന കാര്യമാണ് ഭരണഘടന ബെഞ്ച് പരിശോധിക്കുക. ഇതേ വിഷയത്തിൽ മണിക്കെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ഇന്നത്തെ സുപ്രിം കോടതി ഉത്തരവ് എം.എം മണിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

TAGS :

Next Story