Quantcast

വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ടോം ജോസിന്റെ കത്ത്

MediaOne Logo

Sithara

  • Published:

    3 May 2018 9:01 PM GMT

വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ടോം ജോസിന്റെ കത്ത്
X

വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ടോം ജോസിന്റെ കത്ത്

തനിക്കെതിരെ നടപടിയെടുക്കരുതെന്നും തേജോവധം ചെയ്യരുതെന്നും ടോം ജോസ് ആവശ്യപ്പെട്ടു

വിജിലന്‍സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് കത്തയച്ചു. താന്‍ ഉള്‍പ്പെടെയുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ദ്രോഹിക്കുകയാണെന്നാണ് ആക്ഷേപം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ പരിശോധിച്ച് തള്ളിയ കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന് വന്ന പരാതി, അതിനോടുള്ള വിജിലന്‍സിന്റെ സമീപനം, കോടതിയില്‍ നല്‍കിയ എഫ്ഐആര്‍, പിന്നീട് നടന്ന റെയ്ഡ്, അനിതാ ജോസുമായുള്ള ബന്ധം തുടങ്ങിയവെല്ലാം വിശദമാക്കിയാണ് ടോം ജോസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. തനിക്കെതിരെ പരാതി നല്‍കിയ പായിച്ചറ നവാസ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണന്നും ചൂണ്ടിക്കാണിക്കുന്നു. ബിനാമിയെന്ന് വിജിലന്‍സ് പറയുന്ന അനിതാ ജോസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ആയതിനാലാണ് സ്വത്ത് കൈകാര്യം ചെയ്യുന്നതെന്നും വിശദീകരിക്കുന്നുണ്ട്.

ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പരിശോധിച്ച് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തള്ളിക്കളഞ്ഞ കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. തനിക്ക് പുറമെ കെ എം എബ്രഹാമിനെതിരെയും ഡിജിപി ശങ്കര്‍ റെഡ്ഡിക്കെതിരെയും തെറ്റായ കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന ആവശ്യമാണ് ടോം ജോസിന്റേത്. എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത സാഹചര്യത്തില്‍ നടപടിയുണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് ജേക്കബ് തോമസിനെ പരോക്ഷമായി കുറ്റപ്പെടുത്തിയുള്ള ടോം ജോസിന്റെ കത്തെന്നത് ശ്രദ്ധേയമാണ്.

TAGS :

Next Story