ഒരു പതിറ്റാണ്ടിന് ശേഷം ആലപ്പുഴ കോണ്‍ഗ്രസില്‍ നേതൃമാറ്റം
ഒരു പതിറ്റാണ്ടിന് ശേഷം ആലപ്പുഴ കോണ്‍ഗ്രസില്‍ നേതൃമാറ്റം
സംസ്ഥാനത്ത് ഐ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവിന്റെ ജില്ലയായ ആലപ്പുഴ ഡിസിസി ഐ ഗ്രൂപ്പ് തന്നെ നിലനിർത്തിയത് ആശ്വാസമായി.
സംസ്ഥാനത്ത് ഐ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവിന്റെ ജില്ലയായ ആലപ്പുഴ ഡിസിസി ഐ ഗ്രൂപ്പ് തന്നെ നിലനിർത്തിയത് ആശ്വാസമായി. ഗ്രൂപ്പിനൊപ്പം കൂറ് പൂലർത്തുന്ന എം ലിജുവിനെ നിർദ്ദേശിച്ചപ്പോൾ ജില്ലയിൽ നിന്നുള്ള കേന്ദ്ര നേതാവ് എ കെ ആന്റണിയുടെ പിന്തുണയും ലിജുവിനുണ്ടായി. ഒരു പതിറ്റാണ്ടിന് ശേഷമാണ് ആലപ്പുഴയിൽ കോൺഗ്രസ് നേതൃത്വം മാറുന്നത്.
എ കെ ആന്റണി, വയലാർ രവി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങി നേതാക്കളുടെ ജില്ലയിലാണ് കോൺഗ്രസ് യുവ നേതൃത്വത്തെ പരീക്ഷിക്കാൻ തീരുമാനിച്ചത്. ഗ്രൂപ്പും ഗ്രൂപ്പിനകത്ത് ഗ്രൂപ്പുമുള്ള ജില്ലയിലെ കോൺഗ്രസിന് പുതിയ തീരുമാനം നല്ല പരീക്ഷണമാകും. ലിജുവിന് ലഭിക്കുന്ന പൊതുസ്വീകാര്യതയാണ് കാര്യമായ എതിർപ്പില്ലാതെ ആലപ്പുഴയുടെ കാര്യത്തിൽ തീരുമാനത്തിലെത്താനായത്. കെഎസ്‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃതലത്തിൽ എത്തി. ലിജു രാഹുൽ ബ്രിഗേഡിൽ പെട്ടയാളുമാണ്. രണ്ട് തവണ നിയമസഭയിലേക്ക് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ കെപിസിസി നേതൃത്വത്തിലും രാഷ്ട്രീയകാര്യ സമിതിയിലും ഉൾപെട്ട് സംഘടനാ രംഗത്ത് ലിജു സജീവമായിരുന്നു.
10 വർഷമായി ഡിസിസിയെ നയിച്ച എ എ ഷുക്കൂറിന്റേത് റെക്കോർഡ് കാലാവധിയായിരുന്നു. എൽഡിഎഫിനും ജില്ലയിലുള്ള മികച്ച നേതൃത്വവും എസ്എൻഡിപിയുമായുള്ള ബന്ധത്തിലെ ഉലച്ചിലും പുതിയ നേതൃത്വത്തിന് നേരിടേണ്ടി വരും. ചെറുപ്പത്തിന്റെ പിന്തുണയിൽ ജില്ലയിലെ കോൺഗ്രസിനെ
സജീവമാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
Adjust Story Font
16