സി.ആര് മഹേഷ് രാജിവെച്ചു
സി.ആര് മഹേഷ് രാജിവെച്ചു
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വം രാജിവെക്കുന്നതായി മഹേഷ് കൊല്ലത്ത് പറഞ്ഞു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് രാഷ്ട്രീയം മതിയാക്കി. ചീഞ്ഞ് നാറുന്ന രാഷ്ട്രീയത്തില്‍ ഇനി തുടരാനാകില്ലെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരില്ലെന്നും സിആര്‍ മഹേഷ് വിശദീകരിച്ചു. പിസി വിഷ്ണു നാഥ് നിരന്തരം ദ്രോഹിക്കുകയാണെന്നും സിആര്‍ മഹേഷ് പറഞ്ഞു.
രാഹുൽ ഗാന്ധിക്കും എകെ ആന്റണിക്കും എതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് രാഷ്ട്രീയം മതിയാക്കുന്നു എന്ന പ്രഖ്യാപനം മഹേഷ് നടത്തിയത്. നേതൃത്വത്തിന്റെ തെറ്റായ നടപടിക്കെതിരേ ആണ് താൻ രാഷ്ട്രീയം വിടുന്നതെന്നും സിആര്‍ മഹേഷ് വിശദീകരിച്ചു. പിസി വിഷ്ണു നാഥ് അടക്കമുള്ള നേതാക്കള്‍ പിന്നാലെ നടന്ന് ദ്രോഹിക്കുകയാണെന്ന് കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹേഷ് പറഞ്ഞു. ചീഞ്ഞ് നാറുന്ന രാഷ്ട്രീയത്തില്‍ ഇനി തുടരുന്നില്ലെന്നും രാഷ്ട്രീയത്തോട് മടുപ്പ് തോന്നുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിടപറയുന്നുവെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും സിഐര് മഹേഷ് പറഞ്ഞു. കരുനാഗപ്പള്ളിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാക്കളാണെന്നും സിആര്‍ മഹേഷ് ആരോപിച്ചു. സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് രാജി എന്നാണ് വിവരം.
Adjust Story Font
16