Quantcast

കുണ്ടറയില്‍ ഇത്തവണ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ്

MediaOne Logo

admin

  • Published:

    3 May 2018 4:52 PM GMT

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും തൊഴിലാളി നേതാവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. മണ്ഡലം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

എംഎ ബേബിയുടെ തട്ടകമായിരുന്ന കുണ്ടറ മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും തൊഴിലാളി നേതാവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. മണ്ഡലം തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എംഎല്‍എയെ ആയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയ മണ്ഡലമാണ് കുണ്ടറ. എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടതിനേക്കാളേറെ എംഎ ബേബിയെ അന്ന് ദുഖിപ്പിച്ചതും സ്വന്തം മണ്ഡലം തന്നെ കൈവിട്ടു എന്നതാണ്. ബേബി ജയിക്കുന്നതിന് മുമ്പ് തോപ്പില്‍ രവിയും കടവൂര്‍ ശിവദാസനും അടക്കമുള്ളകോണ്‍ഗ്രസ് നേതാക്കള്‍ ജയിച്ച കുണ്ടര തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. കോണ്‍ഗ്രസിലെ പ്രധാന നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഇവിടെ മല്‍സരിക്കുന്നത്.

കുണ്ടറയിലെ ഒരിക്കല്‍ക്കൂടി അംഗത്തിനിറങ്ങുന്ന ഇടത്പക്ഷ സ്ഥാനാര്‍ത്ഥി ജെ മേഴ്‌സിക്കുട്ടിയമ്മ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പതിനായിരത്തിലധികം വരുന്ന കശുവണ്ടി തൊഴിലാളി കുടുംബങ്ങളുടെ പിന്തുണയിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിഡിജെഎസ് കൂടി ഉള്‍പ്പെട്ട മുന്നണിയിലുടെ വോട്ടുകള്‍ വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ബിജെപിയുടെ എം എസ് ശ്യാംകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

TAGS :

Next Story