Quantcast

ഇടത് മുന്നണിയുടെ ജനജാഗ്രതാ യാത്ര സമാപിച്ചു

MediaOne Logo

Subin

  • Published:

    3 May 2018 10:48 PM GMT

ഇടത് മുന്നണിയുടെ ജനജാഗ്രതാ യാത്ര സമാപിച്ചു
X

ഇടത് മുന്നണിയുടെ ജനജാഗ്രതാ യാത്ര സമാപിച്ചു

കാനം രാജേന്ദ്രന്‍ നയിച്ച തെക്കന്‍ മേഖലാ യാത്ര എറണാകുളത്തും കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖല യാത്ര തൃശ്ശൂരിലും സമാപിച്ചു...

ഇടത് മുന്നണിയുടെ ജനജാഗ്രതാ യാത്രയ്ക്ക് സമാപനം. കാനം രാജേന്ദ്രന്‍ നയിച്ച തെക്കന്‍ മേഖലാ യാത്ര എറണാകുളത്തും കോടിയേരി ബാലകൃഷ്ണന്‍ നയിച്ച വടക്കന്‍ മേഖല യാത്ര തൃശ്ശൂരിലും സമാപിച്ചു. ദേശീയ നേതാക്കളെ ഇറക്കി ഇടതുമുന്നണിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് യാത്രയില്‍ കൂടുതല്‍ സമയവും ഇടത് നേതാക്കള്‍ ഉപയോഗപ്പെടുത്തിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ജാഥയില്‍ എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കി.

ബിജെപിയുടെ രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് ഇടതുമുന്നണി ജനജാഗ്രതാ യാത്രയുമായി എത്തിയത്. തെക്കന്‍ ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് കാനം രാജേന്ദ്രന്‍ നയിച്ച ജാഥ എറണാകുളം വൈറ്റിലയില്‍ സമാപിച്ചത്. വടക്കന്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാതക്കി തൃശ്ശൂര്‍ തേക്കിന്‍കാട് മൊതാനത്താണ് കോടിയേരി നയിച്ച ജാഥ സമാപിച്ചത്.

ഒക്ടോബര്‍ 21-ന് ആരംഭിച്ച ജനജാഗ്രതാ യാത്രയില്‍ മിനികൂപ്പര്‍ വിവാദം ജാഗ്രതക്കുറവുണ്ടായെന്ന് നേതാക്കള്‍ക്ക് സമ്മതിക്കേണ്ടി വന്നതും, തോമസ് ചാണ്ടിയെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളും കല്ലുകടിയായി. മിനികൂപ്പര്‍ വിവാദവും തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളും ഒഴിവാക്കി ഗെയില്‍ പൈപ്പ് ലൈന്‍ സമരവും സോളാര്‍ റിപ്പോര്‍ട്ടുമാണ് സമാപന സമ്മേളനങ്ങളിലല്‍ ഇടത് നേതാക്കള്‍ പ്രധാനമായും ഉന്നയിച്ചത്. സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ യുഡിഎഫിന് നേതാക്കളുടെ രൂക്ഷ വിമര്‍ശം.

ഗെയില്‍ വിഷയത്തില്‍ ഇടത് നിലപാട് പ്രഖ്യാപനം കൂടിയായി സമാപന സമ്മേളന വേദി. തെളിവില്ലാത്ത വിഷയത്തില്‍ സമരക്കാര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതിനെ കാനമെതിര്‍ത്തു. എന്നാല്‍ ഗെയില്‍ വിഷയത്തില്‍ യുഡിഎഫിന് ഇരട്ടത്താപ്പെന്ന നിലപാടായായിരുന്നു കോടിയേരിക്ക്. സമരത്തിന് പിന്നില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘടിത പ്രവര്‍ത്തനം നടക്കുന്നുവെന്ന് തോമസ് ഐസക് ആരോപിച്ചു. സംഘടനാ മികവ് തെളിയിച്ച മികച്ച ജനപങ്കാളിത്തോടെയാണ് ഇരു ജാഥകളും സമാപിച്ചത്.

TAGS :

Next Story