Quantcast

കൊല്ലം കൊട്ടിയത്തെ കിണറുകളില്‍ ഡീസല്‍?

MediaOne Logo

Subin

  • Published:

    3 May 2018 11:44 PM GMT

ഡീസലിന്റെ ഗന്ധമുളള ദ്രാവകം ഇളം പച്ചനിറത്തോടെയാണ് കാണപ്പെടുന്നത്. ഇതില്‍ തീകൊളുത്താനും സാധിക്കുന്നുണ്ട്. 

കൊല്ലം കൊട്ടിയത്ത് കിണറുകളില്‍ ഡീസലിന് സമാനമായ ദ്രാവകം കണ്ടെത്തി. മുപ്പതോളം വീടുകളിലെ കിണറുകളിലാണ് അപൂര്‍വ പ്രതിഭാസം. നാട്ടുകാര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി.

കൊട്ടിയം പറക്കുളം മഞ്ഞക്കുഴി മേഖലിലെ മുപ്പതോളം വീടുകളുടെ കിണറുകളിലാണ് അപൂര്‍വ പ്രതിഭാസം. ഡീസലിന്റെ ഗന്ധമുളള ദ്രാവകം ഇളം പച്ചനിറത്തോടെയാണ് കാണപ്പെടുന്നത്. ഇതില്‍ തീകൊളുത്താനും സാധിക്കുന്നുണ്ട്.
രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം ചോര്‍ന്നതാണെന്നായിരുന്നു നാട്ടുകാരുടെ സംശയം. എന്നാല്‍ പരിശോധനയില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കിണറ്റില്‍ നിന്ന് രൂക്ഷഗന്ധം ഉയരുക കൂടി ചെയ്തതോടെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ദ്രാവകം ഉപയോഗിച്ച് നാട്ടുകാരില്‍ ചിലര്‍ വാഹനം ഓടിക്കുവാനും പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story