പ്രതിഷേധത്തിനിടെ നിര്‍ത്തിയ മലപ്പുറത്തെ ദേശീയപാത സര്‍വെ പുനരാരംഭിച്ചു
പ്രതിഷേധത്തിനിടെ നിര്‍ത്തിയ മലപ്പുറത്തെ ദേശീയപാത സര്‍വെ പുനരാരംഭിച്ചു
മലപ്പുറം എ ആർ നഗറിൽ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ദേശീയപാതക്കായുള്ള സര്‍വെ പുനരാരംഭിച്ചു.
മലപ്പുറം എ ആർ നഗറിൽ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ദേശീയപാതക്കായുള്ള സര്‍വെ പുനരാരംഭിച്ചു. ചേളാരിയിൽ നിന്ന് ചെട്ട്യാർ മാട് വരെയാണ് ഇന്നത്തെ സർവെ. സർവ്വകക്ഷി യോഗം പ്രഹസനമാണെന്ന് ആരോപിച്ച് ഭൂമി നഷ്ടപ്പെടുന്നവർ നാളെ ഉപവാസ സമരം നടത്തും.
താഴെ ചേളാരി മുതൽ ചെട്യാർ മാട് വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് ഇന്ന് സർവെ പുരോഗമിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സർവെ ജനവാസ മേഖലയിലൂടെ അല്ലാത്തതിനാൽ കാര്യമായ എതിർപ്പുണ്ടായില്ല. എന്നാൽ പൊലീസിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തി ഭൂമി പിടിച്ചെടുക്കുകയാണെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ആരോപിച്ചു.
സ്വാഗതമാട്, പാലച്ചിറമാട് ബൈപ്പാസിനെതിരെ അഡ്വ ഷബീന നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് സർവെ നടപടകൾക്കെതിരെ പ്രതിഷേധം നടക്കുന്ന അരീതോട് ജനകീയ സമരപ്പന്തലിൽ വി എം സുധീരനെത്തി.
മലപ്പുറം ജില്ലയിലൂടെ കഴിഞ്ഞ മാസം 19ന് ആരംഭിച്ച സർവ്വെ ഇന്നത്തോടെ 46 കിലോമീറ്റർ പിന്നിടും. കുറ്റിപ്പുറം മുതൽ ഇടിമുഴിക്കൽ വരെയുള്ള ആദ്യ റീച്ചിൽ ബാക്കിയുള്ള എട്ട് കിലോമീറ്റർ രണ്ടു ദിവസത്തിനകം പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. നാളെ ചേലേമ്പ്ര ഉൾപ്പെടെയുള്ള ജനവാസ മേഖലയിലൂടെയാണ് സർവ്വെ നടക്കുക.
Adjust Story Font
16