രാഷ്ട്രീയ സംഘര്‍ഷം; സിഐയ്ക്ക് മന്ത്രിയുടെ പരസ്യ ശാസന
രാഷ്ട്രീയ സംഘര്‍ഷം; സിഐയ്ക്ക് മന്ത്രിയുടെ പരസ്യ ശാസന
തൃശൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസ് ആര്‍എസ്എസുമായി ഒത്തുകളിക്കുന്നുവെന്ന് മന്ത്രി എ സി മൊയ്തീന്‍.
തൃശൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസ് ആര്‍എസ്എസുമായി ഒത്തുകളിക്കുന്നുവെന്ന് മന്ത്രി എ സി മൊയ്തീന്‍. വാടാനപ്പള്ളി സ്വദേശി ശശികുമാര്‍ വധക്കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തി ഡമ്മികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ വലപ്പാട് സിഐ ആര്‍ രതീഷ് കുമാറിനെ മന്ത്രി പരസ്യമായി ശാസിച്ചു.
സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ വാടാനപ്പള്ളി പൊക്കുളങ്ങര ചെമ്പന്‍ ശശികുമാറിന്റെ വീട്ടിലെത്തി വീട്ടുകാരും നാട്ടുകാരുമായും സംസാരിച്ച ശേഷമാണ് സഹകരണമന്ത്രി എ സി മൊയ്തീന്‍ പൊലീസിനെ നിശിതമായി വിമര്‍ശിച്ചത്. ശശികുമാര്‍ വധക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നവരല്ല യഥാര്‍ഥ പ്രതികളെന്നാണ് ആരോപണം. യഥാര്‍ഥ പ്രതികളായ ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ലഭിച്ചിട്ടും അവരെ ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം പൊലീസ് രക്ഷപ്പെടുത്തിയെന്നും മന്ത്രി വിമര്‍ശിക്കുന്നു.
കേസില്‍ അറസ്റ്റിലായിരുന്ന പ്രതികള്‍ ആദ്യം സിപിഎം പ്രവര്‍ത്തകരായിരുന്നവെന്നും പിന്നീട് ബിജെപിയില്‍ ചേര്‍ന്നതിനെ ചൊല്ലിയുള്ള വൈരാഗ്യവും തര്‍ക്കവുമാണ് ശശികുമാറിന്റെ കൊലയില്‍ കലാശിച്ചതെന്ന് വലപ്പാട് സിഐ ആര്‍ രതീഷ് കുമാര്‍ ഇന്നലെ വിശദീകരിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പേ നുണക്കഥ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സിഐയെ മന്ത്രി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. അറസ്റ്റിലായിരിക്കുന്നവരെല്ലാം വര്‍ഷങ്ങളായി ആര്‍എസ്എസ് പ്രവര്‍ത്തകരും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നുമാണ് സിപിഎം നിലപാട്.
Adjust Story Font
16