മങ്കട സദാചാര കൊലപാതകം; നാല് പേര്‍ അറസ്റ്റില്‍

മങ്കട സദാചാര കൊലപാതകം; നാല് പേര്‍ അറസ്റ്റില്‍

MediaOne Logo

admin

  • Published:

    3 May 2018 7:33 PM

കൊലപാതകം നടന്ന വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ സഹോരങ്ങളാണ് കസ്റ്റഡിയിലുളള 3പേര്‍.ഒരാള്‍ വയനാട്ടിലേക്ക് .....

മലപ്പുറം മങ്കട സദാചാര കൊലപാതകത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ഒന്പത് പ്രികളുള്ള കേസില്‍ ഒളിവില്‍ കഴിയുന്ന അഞ്ചുപേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

മങ്കട കൂട്ടില്‍ സ്വദേശികളായ അബ്ദുല്‍ ഗഫൂര്‍, ഷെഫീക്ക്, നായ്ക്കത്ത് ഷറഫുദ്ദീന്‍, നായ്കത്ത് അബ്ദുന്നാസര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന വീട്ടിലെ സ്ത്രീയുടെ ഭാര്‍ത്താവിന്‍റെ സഹോദരനാണ് ഒന്നാം പ്രതി അബ്ദുല്‍ ഗഫൂര്‍. പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രണ്ടുപേര്‍ക്കായി വയനാട്ടിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

TAGS :

Next Story