മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അനന്തുകൃഷ്ണന് സീറ്റില്ല
മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അനന്തുകൃഷ്ണന് സീറ്റില്ല
ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ വിവാദ മാഗസിന്റെ എഡിറ്ററാണ് അനന്തുകൃഷ്ണന്‍
ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ വിവാദ മാഗസിന്റെ എഡിറ്റര്‍ അനന്തുകൃഷ്ണന് വിദ്യാഭ്യാസം നിഷേധിക്കുന്നതായി പരാതി. മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും കൊല്ലം എസ് എന്‍ കോളേജില്‍ മാനേജ്മെന്റ് അഡ്മിഷന്‍ നല്‍കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അനന്തുകൃഷ്ണന്റെ പൂര്‍വ ചരിത്രം കൊണ്ടാണ് അഡ്മിഷന്‍ നിഷേധിക്കുന്നതെന്നാണ് കോളേജിന്റെ വിശദീകരണം.
ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ 2015 ലാണ് ഒരു പേരില്ലാത്ത മാഗസിന്‍ എന്ന പേരില്‍ കോളേജ് മാഗസിന്‍ പുറത്തിറങ്ങിയത്. അനന്തുകൃഷണന്‍ എഡിറ്ററായ മാഗസിനിലെ ഫാസിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ അന്ന് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ചില സംഘടനകളുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായതോടെ അനന്തുവിന് ഒറ്റപ്പാലത്ത് പഠിക്കാനാകാത്ത സാഹചര്യം ഉണ്ടായി. ഇതോടെയാണ് രക്ഷിതാക്കള്‍ കൊല്ലം എസ്എന്‍ കോളേജില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. ബി എ ഫിലോസഫിക്ക് മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചെങ്കിലും കോളേജ് പ്രിസിപ്പല്‍ അഡ്മിഷന്‍ നല്‍കാന്‍ തയ്യാറായില്ല.
അനന്ദു ഡിഗ്രി കോഴ്‌സ് രണ്ടു തവണ റദ്ദാക്കിരുന്നു. ഇക്കാരണം പറഞ്ഞാണ് കോളജ് അധികൃതര്‍ അഡ്മിഷന്‍ നിഷേധിക്കുന്നത്.
അഡ്മിഷന്‍ നിഷേധിക്കുന്നത് അനന്ദുകൃഷ്ണന്റെ പൂര്‍വ്വകാല ചരിത്രം മോശമാണെന്ന വാദവും എസ്എന്‍ മാനേജ്‌മെന്റ് മുന്നോട്ടു വെക്കുന്നു. എന്നാല്‍ മാനേജ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
Adjust Story Font
16