പി വി അന്‍വറിന്‍റെ പാര്‍ക്കിനെ പിന്തുണച്ച് പ്രാദേശിക നേതൃത്വം: കെപിസിസി വിശദീകരണം തേടി
പി വി അന്‍വറിന്‍റെ പാര്‍ക്കിനെ പിന്തുണച്ച് പ്രാദേശിക നേതൃത്വം: കെപിസിസി വിശദീകരണം തേടി
പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് വിവാദത്തില്‍ കെപിസിസി നേതൃത്വം ഇടപെടുന്നു
പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് വിവാദത്തില്‍ കെപിസിസി നേതൃത്വം ഇടപെടുന്നു. വിഷയത്തില്‍ മണ്ഡലം കമ്മറ്റിയോട് കെപിസിസി വിശദീകരണം തേടി. എന്നാല്‍ പാര്‍ക്കിന് അനുകൂലമായ നിലപാടില്‍ പ്രാദേശിക നേതൃത്വം ഉറച്ച് നില്‍ക്കുമ്പോള്‍ പാര്‍ക്കിന് എതിരായ സമരം കൂടുതല്‍ ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത് നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണോയെന്നാണ് കെപിസിസി നേതൃത്വം പരിശോധിക്കുക. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനമടക്കം വിശദീകരിക്കാനാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോട് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ നിര്‍ദേശിച്ചത്. പാര്‍ക്ക് പൂട്ടരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം. എന്നാല്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. നാളെ പാര്‍ക്കിലേക്ക് മാര്‍ച്ച് നടത്താനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനം.
Adjust Story Font
16