ഓണ്‍ലൈന്‍ വോട്ടെടുപ്പിനായി മൊബൈല്‍ ആപ്
ഓണ്‍ലൈന്‍ വോട്ടെടുപ്പിനായി മൊബൈല്‍ ആപ്
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോധി ഇന്‍ഫൊ സൊലൂഷന്‍സാണ് പോളിങ് ബൂത്ത് മൊബൈല്‍ ആപ് തയ്യാറാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങിന് സൌകര്യമൊരുക്കി തയ്യാറാക്കിയ പോളിങ് ബൂത്ത് എന്ന മൊബൈല്‍ ആപ് ശ്രദ്ധയാകര്‍ഷിക്കുന്നു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും 1957 മുതലുള്ള വോട്ടിങ് കണക്കുകള്‍ കൂടി ഇതില്‍ ലഭ്യമാകും.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോധി ഇന്‍ഫൊ സൊലൂഷന്‍സാണ് പോളിങ് ബൂത്ത് മൊബൈല്‍ ആപ് തയ്യാറാക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയത് തങ്ങളുടെ മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാം. ഓരോ സമയത്തും അത് വരെയുള്ള വോട്ടിങിന്റെ ഫലമറിയാനും സൌകര്യമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് പുതിയ മാറി നില്‍ക്കുന്ന പുതിയ തലമുറയ രാഷ്ട്രീയവുമായി ബന്ധപ്പെടുത്താന്‍ ആപ് സഹായിക്കുമെന്നാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.
ഓരോ മണ്ഡലത്തിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയുടെ വിശദമായ വോട്ടുകണക്കുകളും ആപ്പില്‍ ലഭ്യമാണ്. പ്രവാസ ലോകത്തും വലിയ സ്വീകാര്യതയാണ് ആപ്പിന് ലഭിക്കുന്നത്.
Adjust Story Font
16