Quantcast

ജനരക്ഷായാത്ര, പിണറായിയില്‍ ഹര്‍ത്താല്‍ പ്രതീതി

MediaOne Logo

Subin

  • Published:

    4 May 2018 5:24 AM GMT

ജനരക്ഷായാത്ര, പിണറായിയില്‍ ഹര്‍ത്താല്‍ പ്രതീതി
X

ജനരക്ഷായാത്ര, പിണറായിയില്‍ ഹര്‍ത്താല്‍ പ്രതീതി

കനത്ത സുരക്ഷയാണ് യാത്രക്ക് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര കടന്നു വരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നാട് ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ആര്‍.എസ്.എസ് ബി.ജെ.പി അക്രമങ്ങളില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിണറായി വിജയന്റെയും ഫ്‌ലക്‌സ് ബോര്‍ഡുകളും സി.പി.എം പ്രവര്‍ത്തകര്‍ ടൗണില്‍ സ്ഥാപിച്ചിരുന്നു.

അവസാന നിമിഷം അമിത്ഷാ പിന്മാറിയെങ്കിലും യാത്ര മുഖ്യമന്ത്രിയുടെ നാട്ടിലെത്തിയപ്പോള്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശം അണപൊട്ടി. പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന പാണ്ട്യാല മുക്കും പിന്നിട്ട് ജനരക്ഷാ യാത്ര ടൗണിലെത്തിയപ്പോള്‍ ഹര്‍ത്താലിന്റെ പ്രതീതി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടക്കുന്നു. ചുരുക്കം ചില ബി.ജെ.പി പ്രവര്‍ത്തകരൊഴിച്ചാല്‍ വഴിയോരങ്ങളും ശൂന്യം.

ബി.ജെ.പി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്ന വണ്ണം ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ഫ്‌ളക്‌സുകളും സി.പി.എം പ്രവര്‍ത്തകര്‍ ടൗണില്‍ സ്ഥാപിച്ചിരുന്നു. കനത്ത സുരക്ഷയാണ് യാത്രക്ക് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. മമ്പറം മുതല്‍ തലശേരി വരെ യാത്രയുടെ മുന്നിലും പിന്നിലുമായി നൂറിലധികം പോലീസുകാരെ വിന്യസിച്ചിരുന്നു.

TAGS :

Next Story