Quantcast

ചിട്ടി തട്ടിപ്പ് കേസില്‍ നിര്‍മല്‍ കൃഷ്ണ കീഴടങ്ങി

MediaOne Logo

Sithara

  • Published:

    4 May 2018 2:40 AM GMT

പതിനയ്യായിരത്തിലധികം നിക്ഷേപകരിൽ നിന്നായി 1000 കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്

നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി നിർമൽ കൃഷ്ണ കീഴടങ്ങി. ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിലാണ് നിർമ്മല്‍ കീഴടങ്ങിയത് പതിനയ്യായിരത്തിലധികം നിക്ഷേപകരിൽ നിന്നായി 1000 കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്

ഇന്നലെ ഉച്ചകഴിഞ്ഞ് ചെന്നൈ ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നിൽ ആണ് നിര്‍മല്‍ കൃഷ്ണൻ കീഴടങ്ങിയത്. ഇന്നലെ വൈകുന്നേരം മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു എന്നും സൂചനയുണ്ട്. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിർമലിനെ കസ്റ്റഡിയിൽ വാങ്ങും. കേരളത്തിലും കേസുകൾ ഉള്ളതിനാല്‍ കേരള ക്രൈംബ്രാഞ്ചും നിർമലിന്റെ കസ്റ്റഡിക്കായി അപേക്ഷ നൽകും.

ഓഗസ്റ്റ് 31ന് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ പാപ്പർ ഹർജി നൽകുന്നതോടെയാണ് നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് പുറത്തുവരുന്നത്. പതിനയ്യായിരത്തിലധികം നിക്ഷേപകരിൽ നിന്നായി ആയിരം കോടിയിലധികം രൂപ സ്വീകരിച്ച ചിട്ടി ഫണ്ട് നഷ്ടത്തിലാണെന്ന് നിര്‍മല്‍ കോടതിയെ അറിയിച്ചു. തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നും നിര്‍മല്‍ ആവശ്യപ്പെട്ടു.

ചിട്ടി കമ്പനി പൊട്ടിയത് അറിഞ്ഞതോടെ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. സ്ഥാപനം കന്യാകുമാരി ജില്ലയിലായിലെ പളുകൽ പ്രദേശത്തായിരുന്നതിനാൽ തമിഴ്നാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഏതാനും ബിനാമികളെ പിടികൂടിയിരുന്നെങ്കിലും നിർമലിനെ പിടികൂടാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

TAGS :

Next Story