വടയമ്പാടിയിലെ പോലീസ് അതിക്രമം ഗൗരവതരമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ
വടയമ്പാടിയിലെ പോലീസ് അതിക്രമം ഗൗരവതരമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ
ജാതിമതിൽ പൊളിച്ച് മാറ്റിയ ഭജനമഠം മൈതാനവും കമ്മീഷൻ സന്ദർശിച്ചു. പോലീസ് അതിക്രമം ഗൗരവതരമെന്നും, ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കാനുള്ള..
വടയമ്പാടിയിലെ പോലീസ് അതിക്രമം ഗൗരവതരമെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ. കുറ്റക്കാർക്കെതിരെ സ്വമേധയ കേസെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു.
അതേ സമയം ആർ എസ് എസുമായി ചേർന്ന് ഇന്ന് ചൂണ്ടിയിൽ നടത്താനിരുന്ന ക്ഷേത്ര സംരക്ഷണ കൺവെൻഷനിൽ നിന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ധേശത്തെ തുടർന്ന് എൻഎസ്എസ് പിൻമാറി. വടയമ്പാടിയിലെത്തിയ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ അംഗം എസ് അജയകുമാർ സമരക്കാരുടെ പരാതി കേട്ടു. തങ്ങൾക്കെതിരെ ഉണ്ടായ പോലീസിന്റെ ക്രൂരമായ പീഡനങ്ങളെ കുറിച്ചും, ജാതി അയിത്തങ്ങളെ കുറിച്ചും കമ്മീഷന് മുൻപിൽ സമരക്കാർ ബോധിപ്പിച്ചു. ജാതിമതിൽ പൊളിച്ച് മാറ്റിയ ഭജനമഠം മൈതാനവും കമ്മീഷൻ സന്ദർശിച്ചു. പോലീസ് അതിക്രമം ഗൗരവതരമെന്നും, ഇക്കാര്യത്തിൽ സ്വമേധയാ കേസെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എസ് അജയകുമാർ പറഞ്ഞു.
ഭജനമഠം ഭൂമിയുടെ പട്ടയത്തിന്റെ നിയമസാധുതയടക്കം കമ്മീഷൻ പരിശോധിക്കും. വിഷയത്തിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും എസ് അജയകുമാർ വ്യക്തമാക്കി.അതേ സമയം സംഘപരിവാർ സംഘടനകളുമായി ചേർന്ന് ചൂണ്ടിയിൽ നടത്താനിരുന്ന ക്ഷേത്ര സംരക്ഷണ കൺവെൻഷനിൽ നിന്ന് എൻഎസ്എസ് പിൻമാറി. ആർ എസ് എസുമായി ചേർന്ന് പ്രദേശത്ത് പ്രതിഷേധ പരിപാടി നടത്തേയന്നാണ് എൻഎസ്എസ് നേതൃത്വം പ്രാദേശിക ഘടകത്തിനും ക്ഷേത്രം ഭാരവാഹികൾക്കും നൽകിയിരിക്കുന്ന നിർദ്ധേ ശം.ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട നിയമ നടപടി തുടരാനും ക്ഷേത്രം ഭാരവാഹികൾക്ക് നേതൃത്വം അനുമതി നൽകിയിട്ടുണ്ട്.
Adjust Story Font
16