Quantcast

മംഗള്‍യാന്‍: വജ്ര റബ്ബര്‍ പ്രൊഡക്ട്‌സിനും അഭിമാനം

MediaOne Logo

admin

  • Published:

    4 May 2018 11:13 AM GMT

മംഗള്‍യാന്‍: വജ്ര റബ്ബര്‍ പ്രൊഡക്ട്‌സിനും അഭിമാനം
X

മംഗള്‍യാന്‍: വജ്ര റബ്ബര്‍ പ്രൊഡക്ട്‌സിനും അഭിമാനം

അമേരിക്ക, റഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും വജ്ര പ്രതിരോധ മേഖലക്കാവശ്യമായ സാങ്കേതിക ഉല്പന്നങ്ങള്‍ നല്കുന്നുണ്ട്.

മംഗള്‍യാന് വിക്ഷേപണ വിജയത്തെ രാജ്യം ആഹ്ലാദത്തോടെ സ്വീകിച്ചപ്പോള്‍ ഇരിങ്ങാലകുടയിലെ വജ്ര റബ്ബര്‍ പ്രൊഡക്ട്‌സിനും അത് അഭിമാന നിമിഷമായിരുന്നു. മംഗള്‍യാന്റെ ഗതി നിശ്ചയിച്ച ഫ്‌ലക്‌സ് സീല്‍ നിര്മ്മിച്ചത് ഇവിടെ നിന്നായിരുന്നു. ചെരുപ്പ് നിര്മ്മാണത്തില്‍ നിന്ന് തുടങ്ങി ബഹിരാകാശ വാഹനങ്ങള്‍ക്ക് വരെ സാങ്കേതിക റബ്ബര്‍ ഉത്പന്നങ്ങള്‍ നല്‍കുന്ന വജ്രയെ കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

മംഗള്‍യാന്റെ ദൌത്യ വിജയത്തിന് ശേഷം ഐ.ആര്‍.ഒ. ചെയര്മാനായിരുന്ന ഡോ.കെ രാധാകൃഷ്ണന്‍ വജ്ര റബ്ബര്‍ പ്രൊഡക്ടിസിനെ അഭിനന്ദനമറിയിച്ചു.

എഞ്ചിനിയറിംഗ് ബിരുദധാരിയായ പി.എസ് സജീന്ദ്രനാഥ് 1980 ലാണ് ചെരുപ്പ് നിര്മ്മാണവും റബ്ബര്‍ റീ ട്രേഡിങ്ങുമായി വജ്ര തുടങ്ങുന്നത്.പിന്നീട് സ്വാഭാവിക റബ്ബര്‍ കൊണ്ടുള്ള സാങ്കേതിക ഉല്പന്നങ്ങള്‍ നിര്മ്മിക്കുവാന്‍ തുടങ്ങി. വിശ്വാസ്യത മുഖ മുദ്രയായപ്പോള്‍ ഐ.എസ്.ആര്‍.ഒ യ്ക്കും നേവിക്കും പ്രതിരോധവകുപ്പിനും വജ്രയുടെ ഉല്പന്നങ്ങള്‍ ആവശ്യമായി.

അമേരിക്ക, റഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും വജ്ര പ്രതിരോധ മേഖലക്കാവശ്യമായ സാങ്കേതിക ഉല്പന്നങ്ങള്‍ നല്കുന്നുണ്ട്.
സബ് മറൈനുകളിലും, പോര്‍ കപ്പലുകളിലും, ട്രക്കുകളിലും ഉപയോഗിക്കുന്ന വജ്രയുടെ റബ്ബര്‍ ഉല്പന്നങ്ങള്‍ക്കും രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാരേറെയാണ്.

TAGS :

Next Story