Quantcast

വിഎസിന്റെ പദവി; നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍

MediaOne Logo

Sithara

  • Published:

    4 May 2018 3:19 AM GMT

വിഎസിന്റെ പദവി;  നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍
X

വിഎസിന്റെ പദവി; നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍

വി എസ് അച്യുതാനന്ദന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിനായുള്ള നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.

വി എസ് അച്യുതാനന്ദന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിനായുള്ള നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ആദായകരമായ പദവികള്‍ സംബന്ധിച്ച നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്.

വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനായാല്‍ ഉയര്‍ന്നുവരുന്ന ഇരട്ട പദവി പ്രശ്നം ഒഴിവാക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. 1951ലെ കേരള റിമൂവല്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍സ് ആക്ടാണ് ഭേദഗതി ചെയ്യുക. എംഎല്‍എ ആയ വി എസ് ശമ്പളവും മറ്റു ആനുകൂല്യങ്ങളുമുള്ള ഭരണപരിഷ്‌കരണ സമിതി അധ്യക്ഷനായാല്‍ നിയമസഭാംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്യും. ഇതൊഴിവാക്കാനാണ് ചീഫ് സെക്രട്ടറി വിജയാനന്ദിന്റെ ശിപാര്‍ശ പ്രകാരം നിയമഭേദഗതി ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്.

കേരള ചരിത്രത്തില്‍ ഇതുവരെ മൂന്ന് ഭരണപരിഷ്‌കരണ കമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. 1957ല്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ് ആദ്യ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍. 1965ല്‍ വെള്ളോടിയും 1997ല്‍ ഇ കെ നായനാരും ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്മാരായി. പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിച്ചതോടെയാണ് സര്‍ക്കാരില്‍ വിഎസിന്റെ പദവി സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായത്. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വിഎസിനെ കാബിനറ്റ് പദവിയോടെ ഭരണ പരിഷ്കാര കമ്മിറ്റി ചെയര്‍മാനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പദവി സംബന്ധിച്ച് വിഎസ് ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

TAGS :

Next Story