തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു
തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച് പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു
സംസ്ഥാന രൂപീകരണം മുതല്‍ ഇന്ന് വരെ തിരുവന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യത്തിന് നടപടിയുണ്ടായിട്ടില്ല.
1949 ല്‍ സ്ഥാപിച്ച തിരുകൊച്ചി സംസ്ഥാനത്തിന്റെ ഹൈക്കോടതി 56ലെ കേരള സംസ്ഥാന രൂപീകരണ സമയത്തും അതേപടി നിലനിര്‍ത്തുകയായിരുന്നു. തിരു കൊച്ചിയുടെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ത്തലാക്കി. സംസ്ഥാന രൂപീകരണം മുതല്‍ ഇന്ന് വരെ തിരുവന്തപുരത്ത് ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യത്തിന് നടപടിയുണ്ടായിട്ടില്ല.
1949 നവംബര്‍ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചിയായി. നിയമസഭാ ആസ്ഥാനം തിരുവനന്തപുരവും. തിരു കൊച്ചിയുടെ ഹൈക്കോടതി കൊച്ചിയിലും നിശ്ചയിച്ചു. 1956ല്‍ ഐക്യകേരളം രൂപികൃതമായപ്പോഴും ഹൈക്കോടതി കൊച്ചിയില്‍ നിലനിര്‍ത്തി. ഒപ്പം മദ്രാസ് ഹൈക്കോടതി പരിധിയില്‍ നിന്ന് മലബാറും ബോംബൈ ഹൈക്കോടതി പരിധിയില്‍ നിന്ന് കാസര്‍ഗോഡും കൊച്ചിയിലെ ഹൈക്കോടതിയില്‍ നിയമ വ്യവഹാരം നടത്തി തുടങ്ങി.
1956 മുതല്‍ കേരളത്തിലെ സമുന്നതാരായ പല നേതാക്കളും തലസ്ഥാനമായ തിരുവന്തപുരത്തെ ഹൈക്കോടതി ബെഞ്ചിന് വേണ്ടി വാദിക്കുകയും സമരം നടത്തുകയും ചെയ്തു. സംസ്ഥാന രൂപീകരണം കഴിഞ്ഞ് 60 വര്‍ഷം പിന്നിടുമ്പോഴും തിരുവനന്തപുരത്തുകാരുടെ ഹൈക്കോടതി സ്വപ്നം യാഥാര്‍ഥ്യമാകാതെ നില്‍ക്കുകയാണ്.
Adjust Story Font
16