Quantcast

യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്: മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    5 May 2018 5:04 AM GMT

രാഷ്ട്രീയം നോക്കാതെ നിഷ്പക്ഷമായി നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു

യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയം നോക്കാതെ നിഷ്പക്ഷമായി നടപടി സ്വീകരിക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം നോക്കാതെ നിഷ്പക്ഷമായി നടപടി സ്വീകരിക്കണം. ന്യായമല്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് ഉപരോധം നടക്കുമ്പോള്‍ അവരെ നീക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്. അത്തരം സാഹചര്യങ്ങളില്‍ പൊലീസ് മധ്യസ്ഥ ശ്രമം നടത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജില്ലാ പൊലീസ് മേധാവികളുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്.

TAGS :

Next Story