Quantcast

ജനത്തിന് ശുശ്രൂഷ ചെയ്യുന്നവരെയാണ് നാടിനാവശ്യമെന്നു് മെത്രാപ്പോലീത്ത

MediaOne Logo

admin

  • Published:

    5 May 2018 3:05 PM GMT

ജനത്തിന് ശുശ്രൂഷ ചെയ്യുന്നവരെയാണ് നാടിനാവശ്യമെന്നു് മെത്രാപ്പോലീത്ത
X

ജനത്തിന് ശുശ്രൂഷ ചെയ്യുന്നവരെയാണ് നാടിനാവശ്യമെന്നു് മെത്രാപ്പോലീത്ത

വോട്ടവകാശം വിനിയോഗിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മെത്രാപ്പോലീത്ത

ജനങ്ങളെ ശൂശ്രൂഷിക്കാന്‍ കഴിയുന്നവരാകണം ഭരണകര്‍ത്താക്കളാവേണ്ടതെന്ന് മാര്‍ത്തോമ്മ സഭാ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. പരസ്പരം കരുതുന്ന ഒരു സമൂഹനിര്‍മിതിയാവണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യമായി മാറേണ്ടത്. വോട്ടവകാശം വിനിയോഗിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

99ന്റെ അവശതകള്‍ക്കിടയിലും ചിരി ചിന്തകളുടെ വലിയ ലോകത്ത് സജീവമായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരക്കുകള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച മീഡിയ വണിനോട് മനസ് തുറന്നത്.

ബന്ധുക്കളെ സ്വത്ത് നേടാന്‍ സഹായിച്ചവരെയല്ല നാടിന് നന്മ ചെയ്യുന്നവരെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ഭരിച്ച് നടക്കുന്നവരെയല്ല ജനത്തിന് ശുശ്രൂഷ ചെയ്യുന്നവരെയാണ് നാടിനാവശ്യമെന്നും മെത്രാപ്പോലീത്ത പറ‌ഞ്ഞു.

മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല, രാഷ്ട്രീയത്തിലെ നിലപാട് മാറ്റങ്ങളെ പരാഹാസത്തോടെ കാണേണ്ടതുമില്ല. സമൂഹത്തിന്റെ ആവശ്യങ്ങളില്‍ നിന്ന് രൂപപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ കരുതുന്നവരായിരിക്കണം അധികാരത്തിലെത്തേണ്ടത്.

രാഷ്ട്രീയത്തില്‍ പരസ്പര ബഹുമാനം വേണമെന്നും. എല്ലാവര്‍ക്കും ഇടം ലഭിക്കുന്നതാണ് ശരിയായ വികസനത്തിലേക്കുള്ള വഴിയെന്നും മെത്രാപ്പോലിത്ത പറഞ്ഞു. മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ദൈവം തന്റെ കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചാല്‍ അവശതകള്‍ക്കിടയിലും ഇത്തവണയും വോട്ടുചെയ്യാന്‍ പോകുമെന്ന് ചിരിയോടെ പറഞ്ഞാണ് നര്‍മ്മങ്ങളുടെ വലിയ തിരുമേനി തിര‍ഞ്ഞെടുപ്പ് സംഭാഷണം അവസാനിപ്പിച്ചത്.

TAGS :

Next Story