Quantcast

നഴ്സിംങ് ജോലി തട്ടിപ്പിലൂടെ കമ്പനി തട്ടിയത് കോടികള്‍

MediaOne Logo

Subin

  • Published:

    6 May 2018 3:15 PM GMT

നഴ്സിംങ് ജോലി തട്ടിപ്പിലൂടെ കമ്പനി തട്ടിയത് കോടികള്‍
X

നഴ്സിംങ് ജോലി തട്ടിപ്പിലൂടെ കമ്പനി തട്ടിയത് കോടികള്‍

ബ്രസീലില്‍ നിന്നും ഫിന്‍ലാന്‍റില്‍ നിന്നുമുളള കമ്പനികള്‍ ഫോണ്‍ വഴി ഉദ്യോഗാര്‍ഥികളെ അഭിമുഖം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വിസയും അയച്ചു.

നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് മുംബൈ ആസ്ഥാനമായ റിക്രൂട്ടിങ് കമ്പനി ഉദ്യോഗാര്‍ഥികളില്‍ നിന്ന് കോടികള്‍ തട്ടിയതായി പരാതി. നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ് തട്ടിപ്പിനിരയായത്. ബ്രസീലിലും ഫിന്‍ലാന്‍റിലും വന്‍ തുക ശമ്പളം വാഗ്ദാനം ചെയ്താണ് കമ്പനി തട്ടിപ്പ് നടത്തിയത്.

വിവിധ ജോബ് സൈറ്റുകളിലെ പരസ്യം കണ്ടാണ് ഉദ്യോഗാര്‍ഥികള്‍ മുബൈ ആസ്ഥാനമായ ഹീലിയസ് എന്ന റിക്രൂട്ടിങ് കമ്പനിയെ സമീപിച്ചത്. മാസം രണ്ടരലക്ഷം വരെയായിരുന്നു ശമ്പള വാഗ്ദാനം. ബ്രസീലില്‍ നിന്നും ഫിന്‍ലാന്‍റില്‍ നിന്നുമുളള കമ്പനികള്‍ ഫോണ്‍ വഴി ഉദ്യോഗാര്‍ഥികളെ അഭിമുഖം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വിസയും അയച്ചു. ഉദ്യോഗാര്ത്ഥികളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നവിധത്തിലായിരുന്നു നടപടിക്രമങ്ങളെല്ലാം.

വിസയും അപ്പോയിന്‍മെന്‍റ് ലെറ്ററും ലഭിച്ച പലരും, ഉയര്‍ന്ന ശമ്പളം ലഭിക്കുമെന്നതിനാല്‍ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിരിക്കുകയാണ്.

TAGS :

Next Story