Quantcast

പെൻഷൻ വിതരണത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല: തോമസ് ഐസക്

MediaOne Logo

Sithara

  • Published:

    6 May 2018 9:09 AM GMT

പെൻഷൻ വിതരണത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല: തോമസ് ഐസക്
X

പെൻഷൻ വിതരണത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല: തോമസ് ഐസക്

അവശരുടെ പെൻഷൻ സമയബന്ധിതമായി നൽകി ക്ഷേമം ഉറപ്പ് വരുത്തുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്

അവശരുടെ പെൻഷൻ സമയബന്ധിതമായി നൽകി ക്ഷേമം ഉറപ്പ് വരുത്തുകയാണ് സർക്കാർ നയമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. പെൻഷൻ വിതരണത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല. പരമ്പരാഗത മേഖലയുടെ നവീകരണത്തിന് കാലോചിത പരിഷ്കാരം ഉറപ്പ് വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കയർ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ആലപ്പുഴയിൽ വിതരണം ചെയ്യുകയായിരുന്നു തോമസ് ഐസക്.

കൃഷി കഴിഞ്ഞാൽ ഇന്ത്യയിൽ കൂടുതൽ ആത്മഹത്യ നടക്കുന്നത് കൈത്തറി മേഖലയിലാണ്. അതിനാൽ പരമ്പരാഗത വ്യവസായ മേഖലയെ പ്രായോഗികമായി നവീകരിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. ഈ മേഖയിലെ തൊഴിലാളികളുടെ വരുമാനം ഉറപ്പ് വരുത്തിയാകും പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മാസത്തെ മുൻകൂർ പെൻഷൻ എന്നത് കയർ മേഖലയിൽ രണ്ട് മാസത്തേതാക്കി ഉയർത്തി. സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ ചെറുകിട വ്യവസായ ഫാക്ടറികൾ ആരംഭിക്കും. കെട്ടിക്കിടക്കുന്ന കയർ ഉൽപന്നങ്ങൾ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി സംഭരിച്ച് റിബേറ്റ് നൽകി വിൽക്കുമെന്നും കയർ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ഡോ തോമസ് ഐസക് പറഞ്ഞു.

TAGS :

Next Story