ജില്ലാ കണ്‍വീനര്‍ പദത്തെച്ചൊല്ലി കോഴിക്കോട് യുഡിഎഫില്‍ തര്‍ക്കം
ജില്ലാ കണ്‍വീനര്‍ പദത്തെച്ചൊല്ലി കോഴിക്കോട് യുഡിഎഫില്‍ തര്‍ക്കം
എം എ റസാഖിനെ പുതിയ കണ്‍വീനറായി മുസ്ലീം ലീഗ് നിര്‍ദേശിച്ചതിനെതിരെ കണ്‍വീനര്‍ സ്ഥാനം കൈവശം വെച്ചിരിക്കുന്ന ജെഡിയു രംഗത്തെത്തി
ജില്ലാ കണ്‍വീനര്‍ പദത്തെച്ചൊല്ലി കോഴിക്കോട് യുഡിഎഫില്‍ തര്‍ക്കം മുറുകുന്നു. മുന്‍ ജില്ലാ സിക്രട്ടറി എം എ റസാഖിനെ പുതിയ കണ്‍വീനറായി മുസ്ലീം ലീഗ് നിര്‍ദേശിച്ചതിനെതിരെ കണ്‍വീനര്‍ സ്ഥാനം കൈവശം വെച്ചിരിക്കുന്ന ജെഡിയു രംഗത്തെത്തി. മുസ്ലീം ലീഗിന്‍റേത് രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് ജെഡിയു ആരോപിച്ചു.
യുഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ പദവി മുസ്ലീം ലീഗായിരുന്നു കൈവശം വെച്ചിരുന്നത്.വീരേന്ദ്രകുമാര്‍ മുന്നണിയിലേക്ക് വന്നപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനപ്രകാരം ജില്ലാ കണ്‍വീനര്‍ പദവി വിട്ടു കൊടുത്തു. തുടര്‍ന്ന് ജെഡിയുവിലെ വി കുഞ്ഞാലി കണ്‍വീനറായി. കൊടുവള്ളിയില്‍ മത്സരിക്കാന്‍ ജില്ലാ ജനറല്‍ സിക്രട്ടറി സ്ഥാനം രാജിവെച്ച എം എ റസാഖിന് പദവി നല്‍കാന്‍ ലീഗ് നിശ്ചയിച്ചതോടെയാണ് അദ്ദേഹത്തെ കണ്‍വീനറായി സംസ്ഥാന ജനറല്‍ സിക്രട്ടറി കെപിഎ മജീദ് നിര്‍ദേശിച്ചത്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജെഡിയു.
എം എ റസാഖിനെ ജില്ലാ കണ്‍വീനറായി നിശ്ചയിച്ച തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ ലീഗ് തയ്യാറല്ല. സംസ്ഥാന സര്‍ക്കാരിനെതിരായി പ്രക്ഷോഭം തുടങ്ങാനിരിക്കെ ജില്ലാ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കോഴിക്കോട്ടെ യുഡിഎഫിന് പ്രതിസന്ധിയായിരിക്കുകയാണ്.
Adjust Story Font
16