ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ തിയ്യ മഹാസഭ
ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ തിയ്യ മഹാസഭ
ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കെതിരെ പ്രചാരണവുമായി തിയ്യമഹാസഭ.
ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവര്‍ക്കെതിരെ പ്രചാരണവുമായി തിയ്യമഹാസഭ. ബിഡിജെഎസില്‍ പ്രവര്‍ത്തിക്കുന്ന തിയ്യസമുദായ അംഗങ്ങളെ തിയ്യമഹാസഭയിലേക്ക് കൊണ്ടുവരാനുളള നീക്കത്തിലാണ് നേതൃത്വം. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ സമുദായ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്‍ഡിഎ മുന്നണിയിലുളള ബിഡിജെഎസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലാണ് മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി തെളിയിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് നേതൃത്വം. എന്നാല്‍ ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരായി പ്രചാരണ നടത്താനാണ് തിയ്യമഹാസഭയുടെ തീരുമാനം. ബിഡിജെഎസിനെതിരെ പ്രചാരണ പരിപാടികളുമായി തിയ്യമഹാസഭ ഇതിനകം തന്നെ രംഗത്ത് വന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടായത് ബിഡിജെഎസുമായുള്ള ബാന്ധവം കൊണ്ടല്ലെന്നാണ് തിയ്യമഹാസഭയുടെ വിലയിരുത്തല്‍. ഏതു മുന്നണിയുമായി സഹകരിക്കണമെന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തിയ്യമഹാസഭ വ്യക്തമാക്കി.
Adjust Story Font
16