പി.കൃഷ്ണദാസ് കോയമ്പത്തൂരിന് പുറത്ത് കടക്കരുതെന്ന് സുപ്രീം കോടതി
പി.കൃഷ്ണദാസ് കോയമ്പത്തൂരിന് പുറത്ത് കടക്കരുതെന്ന് സുപ്രീം കോടതി
പാലക്കാട്ടേക്ക് പോകാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം കോടതി തള്ളി
നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് കോയമ്പത്തൂരിന് പുറത്ത് കടക്കരുതെന്ന് സുപ്രീം കോടതി. പാലക്കാട്ടേക്ക് പോകാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കൃഷ്ണദാസിന് കേരളത്തിലേക്ക് പോകാം. ജിഷ്ണു കേസന്വേഷണം ഏറ്റടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചക്കകം നിലപാടറയിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.
നിയമ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൌക്കത്തലിയെ മര്‍ദ്ദിച്ചുവെന്ന കേസിലെ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കൃഷ്ണദാസ് കോയമ്പത്തൂരിന് പുറത്ത് പോയാല്‍ ഷഹീര്‍ ഷൌക്കത്തലി കേസില്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന് കോടതി വിലയിരുത്തി. പാലക്കാട് ക്ലാസ് നടക്കുന്നതിനാല്‍ പോകാന്‍ അനുവദിക്കണമെന്ന കൃഷണദാസിന്റെ ആവശ്യം തള്ളിയ കോടതി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ളതല്ലേ കൃഷണദാസിനുള്ളതല്ലല്ലോ എന്നും ചോദിച്ചു. ജിഷ്ണു കേസ് സിബിഐക്ക് വിട്ടതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിലേക്ക് കോടതി കടന്നില്ല. പകരം കേസേറ്റടുക്കുന്നത് സംബന്ധച്ചും അന്വേഷണപുരോഗതിയെപ്പറ്റയും സി ബി ഐയോട് രണ്ടാഴ്ചക്കകം റപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ജാമ്യം റദ്ദാക്കുന്ന കാര്യം പരിശോധിക്കാമെന്ന് ജസ്റ്റിസുമാരായ എന്‍.വി രമണ, പ്രഫുല്ല സി.പന്ത് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.
Adjust Story Font
16