വോട്ടുറപ്പിക്കാന്‍ കുടുംബയോഗങ്ങള്‍
വോട്ടുറപ്പിക്കാന്‍ കുടുംബയോഗങ്ങള്‍
വോട്ടുറപ്പിക്കുന്നതില്‍ കുടുംബയോഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
വോട്ടുറപ്പിക്കുന്നതില്‍ കുടുംബയോഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അവധിദിനങ്ങളാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍ കുടുംബയോഗങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്. രാഷ്ടീയ സമ്മേളനങ്ങളേക്കാള്‍ സംഘാടന മികവും കുടുംബയോഗങ്ങള്‍ക്ക് വേണം.
കൊച്ചിയുടെ തെക്കേ അറ്റത്തുള്ള ഒരു വീട്ടുമുറ്റം. ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടിയാണ് വോട്ടവകാശം ഉള്ളവരുടെയും ഇല്ലാത്തവരുടെയും ഈ കാത്തിരിപ്പ്. ബോറടി മാറ്റാന്‍ ആഥിഥേയന്‍ വക ചായയും പലഹാരവും മുറയ്ക്ക് എത്തും. പിന്നെ പ്രാദേശിക നേതാവിന്റെ വക തീപ്പൊരി പ്രസംഗം.
വൈകിട്ട് നാലിന് ചേരുന്ന യോഗം. ഒരു ആറ്, ആറര ആവുമ്പോഴേക്കും സ്ഥാനാര്‍ത്ഥി എത്തും. കാത്തിരുന്നവരെ അഭിവാദ്യം ചെയ്യും. മൈക്ക് പിന്നീട് സ്ഥാനാര്‍ത്ഥിക്ക് അവകാശപ്പെട്ടതാണ്. പറഞ്ഞും രേഖകള്‍ കാട്ടിയും വികസന പരിപാടികള്‍ അവതരിപ്പിക്കും. ഒടുവില്‍ വോട്ട് അഭ്യര്‍ത്ഥനയും നടത്തും. ചാനല്‍ മൈക്ക് കണ്ടാല്‍ വിനീത വിധേയനാകും
കാറില്‍ കയറുന്നതിന് മുന്‍പും ശേഷവും ഹസ്തദാനം അത് മസ്റ്റാണ്. ശേഷം അടുത്ത കുടുംബ യോഗത്തിലേക്ക് സ്ഥാനാര്‍ത്ഥിയുടെ വാഹനം കുതിച്ച് പായും.
Adjust Story Font
16